ന്യൂയോർക്ക്: ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും പ്രമുഖ ശുശ്രൂഷകനുമായ പാസ്റ്റർ ബെഞ്ചമിൻ തോമസ് അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനുവരി 22 വ്യാഴാഴ്ചയാണ് അദ്ദേഹം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടത്.
കോവിഡ് മഹാമാരിയുടെ കാലത്ത് രോഗബാധിതനായി നൂറോളം ദിവസം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹം, അത്ഭുതകരമായാണ് അന്ന് രോഗമുക്തി നേടിയത്. എന്നാൽ ഇപ്പോൾ വീണ്ടും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ: സിസ്റ്റർ മേഴ്സി ബെഞ്ചമിൻ.
മകൾ: അബിഗേൽ.
പ്രിയപ്പെട്ട ദൈവദാസന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സഭാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
