രാശിഫലം (24-01-2026 ശനി)

ചിങ്ങം: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാർത്തയാണ്. ചിരകാല സ്വപ്‌നം ഇന്ന് യാഥാർഥ്യമാവും. പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചെലവാക്കും. കുടുംബാഗങ്ങളുമായി ഒരു യാത്രക്ക് തയ്യാറെടുക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വോണം.

കന്നി: ബിസിനസ് കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമാണ്. പ്രതീക്ഷിച്ചത്തിലും ലാഭം ഇന്ന് ഉണ്ടാവും. മാനസികമായ ബുദ്ധിമുട്ട് നേരിടും. വീട്ടിൽ നിങ്ങൾ കാരണം ഒരു തർക്കമുണ്ടാവും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും.

തുലാം: പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദ്ദത്തിലാക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യസാങ്ങൾ ഉണ്ടായേക്കാം. പ്രതീക്ഷിച്ചതിലും കഠിനമായിട്ടായിരിക്കും ഇന്നത്തെ ദിവസം മുന്നോട്ട് പോവുക.

വൃശ്ചികം: ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആത്മീയ കാര്യങ്ങളിൽ ഇന്ന് കൂടുതൽ ചെലവുണ്ടായേക്കാം. പുതിയ സംരഭങ്ങൾ തുടങ്ങാൻ ഇന്ന് അനുയോജ്യമായ ദിവസമാണ്. ചെറിയ യാത്രക്ക് സാധ്യത.

ധനു: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങൾ നേരിട്ടേക്കും. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടായി നിങ്ങൾക്ക് തോന്നിയേക്കാം. കോപം നിയന്ത്രിക്കുക.

മകരം: അമിതമായ ജോലിഭാരം നിങ്ങളെയിന്ന് ബുദ്ധിമുട്ടിക്കും. മേലുദ്യോഗസ്ഥനുമായി അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. സഹപ്രവർത്തകരുമായി നല്ല രീതിയിൽ ഇടപെടാൻ കഴിഞ്ഞെന്ന് വരില്ല.

കുംഭം: നിങ്ങളുടെ മാനസിക പിരിമുറുക്കം കുറക്കുക. വിനോദങ്ങളിൽ മുഴുകുന്നതിന് സമയം ചെലവഴിക്കുക. വീട്ടുകാരുമായി സമയം ചെലവഴിക്കുക. സുഹൃത്തുകളുടെ സഹായം ഇന്ന് നിങ്ങളെ തേടിയെത്തും.

മീനം: നിങ്ങൾ തേടുന്നത് എന്താണോ അത് നിങ്ങൾ ഇന്ന് കണ്ടുമുട്ടും. നിയമ കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതർക്ക് മംഗല്യ യോഗം കാണുന്നുണ്ട്. സന്തോഷകരമായ ഒരു വാർത്ത ഇന്ന് നിങ്ങളെ തേടിയെത്തും.

മേടം: ഇന്നത്തെ ദിവസം നിങ്ങൾ വളരെ ഊർജ്ജസ്വലനായിരിക്കും. ഇന്ന് ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം നിങ്ങൾ കുടുംബാംഗങ്ങളുമായി ചെലവഴിക്കുകയും ചെയ്യും. ജോലി സ്ഥലത്തും ഇന്ന് ഉന്മേഷത്തോടെ പ്രവർത്തിക്കാൻ കഴിയും.

ഇടവം: ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. അനാവിശ്യ കാര്യങ്ങളിൽ ഇടപ്പെടാതിരിക്കുക. എന്ത് കാര്യം ചെയ്യുമ്പോഴും പല തവണ ചിന്തിച്ച ശേഷം മാത്രം ചെയ്യുക.

മിഥുനം: ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർദ്ധിക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹായം ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. ചെലവുകൾ കൂടാൻ ഇന്ന് സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി ഇന്ന് സമയം ചെലവഴിക്കാൻ സാധിക്കും.

കര്‍ക്കടകം: ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് നിങ്ങളുടെ അടുത്ത സുഹൃത്തിനെ നിങ്ങൾ കണ്ടുമുട്ടും. നിങ്ങളുടെ പ്രവർത്തികൾ ഇന്ന് മറ്റുള്ളവർക്ക് ഗുണമായി മാറും. പിതാവുമായുള്ള പിണക്കം അവസാനിപ്പിച്ച് ഇന്ന് നല്ല രീതിയിൽ സംസാരിക്കാൻ കഴിഞ്ഞേക്കും.

Leave a Comment

More News