
മക്കരപ്പറമ്പ് : മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചന മൽസരം ‘മഴവില്ല്’ മക്കരപ്പറമ്പ് ഏരിയതലം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്നു. നഴ്സറി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാല് കാറ്റഗറികളിലായാണ് മൽസരം നടന്നത്.
മികച്ച വിജയം നേടിയവർക്ക് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, എട്ടാം വാർഡ് നിയുക്ത മെമ്പർ സമീറ തങ്കയത്തിൽ, സ്വാഗതസംഘം മുഖ്യ രക്ഷാധികാരി അനസ് കരുവാട്ടിൽ, മലർവാടി ഏരിയ വനിത കൺവീനർ റിസ് വാന ടീച്ചർ എന്നിവർ ഉപഹാരം നൽകി. പാരന്റിങ് സെഷനിൽ മലർവാടി മലപ്പുറം ജില്ല മുൻ കൺവീനർ കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ രക്ഷിതാക്കളോട് സംവദിച്ചു.
മലർവാടി മക്കരപ്പറമ്പ് ഏരിയ രക്ഷാധികാരി പി.പി ഹൈദരലി, ജില്ല കൺവീനർ ശഹീർ വടക്കാങ്ങര, ഹുസൈൻ കാളാവ്, കെ ജാബിർ എന്നിവർ സംസാരിച്ചു.

