പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രസിഡണ്ടായി ഇഖ്ബാല്‍ ഇബ്രാഹീമിനെയും ജനറല്‍ സെക്രട്ടറിയായി മന്‍സൂര്‍ അലിയെയും തെരഞ്ഞെടുത്തു. ഹാഷിം പി.എയെ വൈസ് പ്രസിഡണ്ടായും സുഹൈല്‍ മുഹമ്മദിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
അബ്ദുസ്സലാം എം.കെ, ഷമീം എം, ഫൈജാസ്, നിഷാദ് ഡി, അബ്ദുറസാഖ് കെ.കെ, ബഷീര്‍ കെ.കെ, ജുബൈര്‍, റസല്‍, ഫൈസല്‍ പി.വി, ഹനീഫ, ഷരീഫ്, നാസിമുദ്ദീന്‍, ഹാമിദ് തങ്ങള്‍ എന്നിവരെ പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള വര്‍ക്കിംഗ് കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. ഇന്‍ഡസ്ട്രിയല്‍ ഏരിയ ജനറല്‍ കൗന്‍സിലില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. സലാം എം.കെ, ഹാഷിം പി.എ, ഇഖ്ബാല്‍ ഇബ്രാഹീം തുടങ്ങിയവര്‍ സംസാരിച്ചു.
