റമദാനിലൂടെ ആത്മസംസ്കരണം സാധ്യമാകണം: എം.ഐ അനസ് മൻസൂർ

സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ ജില്ല സെക്രട്ടറി എം.ഐ അനസ് മൻസൂർ സംസാരിക്കുന്നു.

കൂട്ടിലങ്ങാടി : റമദാനിലൂടെ ആത്മസംസ്കരണം സാധ്യമാകണമെന്ന് സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി എം.ഐ അനസ് മൻസൂർ പറഞ്ഞു. ‘ഖുർആനുൽ ഫജ്ർ’ തലക്കെട്ടിൽ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി അദ്ധ്യക്ഷത വഹിച്ചു. അഫ്നാൻ ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് സ്വാഗതവും സി.എച്ച് ഇഹ്സാൻ സമാപനവും നിർവഹിച്ചു.

Leave a Comment

More News