“നിങ്ങളുടെ ഭാര്യയുടെ സൗന്ദര്യം കണ്ടാണ് നിങ്ങള്‍ക്ക് ഞാന്‍ ജോലി തന്നത്”: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനോട് ട്രം‌പ്

താനൊരു സ്ത്രീ സൗന്ദര്യാരാധകനാണെന്ന് ട്രം‌പ് ഒരിക്കല്‍ കൂടി തെളിയിച്ചു. ഇത്തവണ വൈറ്റ് ഹൗസിൽ സ്വന്തം ഉദ്യോഗസ്ഥന്റെ ഭാര്യയോടാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് ഒരു സൗന്ദര്യാരാധകനാണെന്നും, സ്ത്രീകളോട് പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണെന്നതും സത്യമാണ്. അദ്ദേഹം പലപ്പോഴും സ്ത്രീകളോട് പരസ്യമായി പ്രണയവും പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, ഇത്തവണ അദ്ദേഹം വൈറ്റ് ഹൗസിലെ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയോടാണ് അവരുടെ ഭംഗിയെപ്പറ്റി പുകഴ്ത്തി സംസാരിച്ചത്.

ഭാര്യ കാതറിൻ കാരണമാണ് താങ്കള്‍ക്ക് വൈറ്റ് ഹൗസില്‍ ജോലി ലഭിച്ചതെന്ന് പ്രസിഡന്റ് ട്രംപ് യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗമിനോട് തുറന്നു പറഞ്ഞു. “കാതറിൻ സുന്ദരിയായിരുന്നു,” ബർഗമിന്റെ വീഡിയോയിൽ കാതറിനെ കണ്ടിട്ടുണ്ടെന്നും അവര്‍ വളരെ മനോഹരിയായി കാണപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഓവൽ ഓഫീസിൽ വെച്ചാണ് ഡൊണാൾഡ് ട്രംപ് ഈ അഭിപ്രായം പറഞ്ഞത്. മയക്കുമരുന്ന് ആസക്തിയെ ചെറുക്കുന്നതിനുള്ള ഒരു ഉത്തരവിൽ അദ്ദേഹം ഒപ്പുവെക്കുകയായിരുന്നു. തുടർന്ന് കാതറിൻ ബർഗം കുതിരപ്പുറത്ത് സവാരി ചെയ്യുന്ന വീഡിയോയിൽ കണ്ടതായി അദ്ദേഹം പറഞ്ഞു. തുടർന്ന് നിങ്ങൾ ആരാണെന്ന് അദ്ദേഹം അവരോടു ചോദിച്ചു, കാതറിന്റെ ഭർത്താവിനെ നിയമിക്കാൻ ട്രംപ് തീരുമാനിച്ചു.

കാതറിനുമൊത്തുള്ള കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു, “നിങ്ങളെപ്പോലെ ഒരു പങ്കാളിയുള്ള ആർക്കും വലിയ വിജയമാണ്.” പിന്നീട് അദ്ദേഹം ഡഗ് ബർഗമിന്റെ റെസ്യൂമെയെ പ്രശംസിച്ചു, അദ്ദേഹത്തെ ഒരു വിജയകരമായ ബിസിനസുകാരനായി വിശേഷിപ്പിക്കുകയും അദ്ദേഹം രണ്ടുതവണ നോർത്ത് ഡക്കോട്ടയുടെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് പരാമർശിക്കുകയും ചെയ്തു. ഡഗിന്റെ വിജയത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ട്രംപ് ആവർത്തിച്ച് പറയുന്നുണ്ട്.

ട്രംപ് ദമ്പതികളെ പ്രശംസിച്ചു, അവരെ അത്ഭുതകരമെന്ന് വിളിച്ചു. എന്നിരുന്നാലും, ട്രംപിന്റെ ആ അഭിപ്രായങ്ങൾ വിമർശനത്തിന് ഇടയാക്കി. അദ്ദേഹത്തിന്റെ നിയമനത്തെക്കുറിച്ച് ചോദ്യങ്ങളും ഉയര്‍ന്നു. ഒരാളുടെ ഭാര്യയെ അഭിനന്ദിക്കുന്നത് തെറ്റല്ലെന്നും സൗന്ദര്യത്തെ വിലമതിക്കുന്നത് സാധാരണമാണെന്നും ചിലർ വിശ്വസിക്കുമ്പോൾ, സ്ത്രീ വിഷയത്തില്‍ ട്രംപിന്റെ മുൻകാല റെക്കോർഡുകൾ ചർച്ചകൾക്ക് തുടക്കമിട്ടു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണി ഉൾപ്പെടെ നിരവധി സ്ത്രീകളെ ട്രംപ് മുമ്പ് പരസ്യമായി പ്രശംസിച്ചിട്ടുണ്ട്.

Leave a Comment

More News