ദോഹ: പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റായി അമീൻ അന്നാരയെയും ജനറൽ സെക്രട്ടറിയായി ഫഹദ് ആറാട്ടു തൊടിയെയും തിരഞ്ഞെടുത്തു.
ഷമീർ വി.കെ, സഹല, ഷിബിലി മഞ്ചേരി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അസ്ഹര്‍ അലിയെ ട്രഷററായും സിദ്ദീഖ് കെ.പി, അബ്ദുൽ ജബ്ബാർ വേങ്ങര, സാബിക് അബ്ദുല്ല പുറത്തൂർ, ശിഹാബ് ഏറനാട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി ഷാകിർ ശാന്തപുരം, സൈഫു വളാഞ്ചേരി, ഷബീബ് മലപ്പുറം, സുഹൈൽ ചെരട, സൽവ മഞ്ചേരി എന്നിവരെയും തെരഞ്ഞെടുത്തു.
അഹമ്മദ് കബീര്‍, അനീസ് കൊടിഞ്ഞി, ഹബീബ് കോട്ടക്കല്‍, ഇസ്മായില്‍ വെങ്ങശ്ശേരി, റഷീദലി, ഷാനവാസ് വി.കെ, ഷാനവാസ് വേങ്ങര, സുഫൈറ ബാനു, സുബ്ഹാന് മൂസ തുടങ്ങിയവരെ പുതിയ ജില്ലാക്കമ്മറ്റിയംഗങ്ങളായൗം തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റബീഹ് സമാന് തെരഞ്ഞെടുപ്പിന് എന്നിവർ നേതൃത്വം നൽകി. അമീന് അന്നാര, ഫഹദ് ആറാട്ടു തൊടി എന്നിവര്‍ സംസാരിച്ചു.
