രാശിഫലം (31-01-2026 ശനി)

ചിങ്ങം: ഇന്ന് എന്ത് കാര്യത്തിലും നല്ല ആത്മവിശ്വാസം ഉണ്ടാകും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ജോലികൾ പൂർത്തീകരിക്കാനും വിജയം നേടാനും സാധിക്കും.

കന്നി: നിങ്ങളുടെ സന്തോഷത്തിനായി ഇന്ന് സമയം ചിലവഴിക്കാൻ ശ്രമിക്കണം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നല്ല ദിവസം ആയിരിക്കില്ല. തർക്കങ്ങൾക്ക് സാധ്യത കാണുന്നു. പ്രശ്‌നങ്ങൾ ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ പ്രണയബന്ധങ്ങൾ തുടങ്ങാൻ സാധ്യത കാണുന്നു.

തുലാം: വളരെക്കാലമായി നേരിടുന്ന നിയമ പ്രശ്‌നത്തിന് ഇന്ന് അവസാനം ഉണ്ടാകും. അവ കോടതി മുഖാന്തരമോ പരസ്‌പര ധാരണമൂലമോ പരിഹരിക്കപ്പെട്ടേക്കാം. ജോലിഭാരം സാധാരണ ഗതിയിലാവുകയും മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് സമയം കണ്ടെത്തുകയും ചെയ്യുന്നതാണ്.

വൃശ്ചികം: പകൽ സമയം ജോലിയിലും ഉത്തരവാദിത്തങ്ങളിലും വ്യാപൃതനായിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാനും യാത്രപോകാനും സാധ്യത കാണുന്നു.

ധനു: പ്രശ്‌നങ്ങൾ വന്ന് ചേരാൻ സാധ്യതയുള്ള ദിവസമാണിന്ന്. നിങ്ങളുടെ താത്‌പ്പര്യങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക. ആളുകളിൽ നിന്ന് കുറച്ച് അകന്ന് നിൽക്കുന്നതായിരിക്കും ഉചിതം. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ക്ഷമ ഉണ്ടാകണം. തർക്കങ്ങൾ പരിഹരിക്കാനാകും.

മകരം: വളരെയധികം ശ്രദ്ധ വേണ്ട ദിവസമാണിന്ന്. ഒരുപാട് ബുദ്ധിയും വിവേകവും ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക. ഇത് നിങ്ങളുടെ മാസിക സമ്മർദം കുറയ്‌ക്കും.

കുംഭം: വിദ്യാർഥികള്‍ക്ക് നല്ല ഫലങ്ങൾ ഉണ്ടാകുന്നതാണ്. മറ്റുള്ളവരാൽ മതിപ്പ് ഉളവാകും. ഇന്ന് ആളുകളോട്‌ ദയയും കരുണയുള്ളതുമായ സമീപനം ആയിരിക്കാൻ ശ്രദ്ധിക്കുക.

മീനം: കഠിനമായി അദ്ധ്വാനിക്കേണ്ട അവസരങ്ങൾ ഇന്ന് വന്നുചേരും. പരിശ്രമത്തിൻ്റെ ഫലങ്ങൾ ഇന്നുതന്നെ ലഭിക്കുന്നതായിരിക്കും. പരാജയത്തിൽ നിരാശപ്പെടാതിരിക്കുക.

മേടം: ചെയ്യുന്ന കാര്യത്തിൽ ഇന്ന് വ്യക്തമായ കാഴ്‌ചപ്പാട് ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട്‌ ജോലിഭാരം കുറവായിരിക്കും. നിങ്ങളുടെ ശുഭാപ്‌തി വിശ്വാസം ആത്മാർഥമായി ജോലി ചെയ്യാൻ സഹായിക്കും. ആത്മീയ കാര്യത്തിൽ വിശ്വാസം അർപ്പിക്കും.

ഇടവം: ഇന്നത്തെ ദിവസത്തിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാനും വിനോദത്തിനും അവസരം ഉണ്ടാകുന്നതാണ്. സുഹൃത്തുക്കളുമായി കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത. വളരെ തൃപ്‌തികരമായിരിക്കും ഈ ദിവസം.

മിഥുനം: ഉന്മേഷവും ഉത്സാഹവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. ജീവിതത്തെക്കുറിച്ച്‌ ശുഭാപ്‌തികരമായ കാഴ്‌ചപ്പാടുകൾ ഉണ്ടായിരിക്കും. അത്‌ നിങ്ങളെ വിജയം നേടാൻ സഹായിക്കും. ഇഷ്‌ടമുള്ള പ്രവൃത്തി ചെയ്യാൻ ഇന്ന് ആഗ്രഹിക്കും. ബഹുമതികളും കടന്നുവരും.

കര്‍ക്കിടകം: കുടുംബത്തിൻ്റെ പിന്തുണ ഇന്ന് കുറവായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായിപ്പോയേക്കാം. കുട്ടികളിൽ നിരാശ അനുഭവപ്പെടാം. വീട്ടിൽ അഭിപ്രായഭിന്നതകള്‍ നേരിടേണ്ടി വരും. അയല്‍ക്കാരെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ മികവോടെയും ലഘുവായും നേരിടുക.

Leave a Comment

More News