ന്യൂഡൽഹി: താൻ ഇപ്പോഴും ദിവസവും ഗോമൂത്രം കുളിക്കുകയും കുടിക്കുകയും ചെയ്യാറുണ്ടെന്ന അവകാശവാദവുമായി പഞ്ചാബ് കോൺഗ്രസ് മുൻ പ്രസിഡന്റ് നവ്ജോത് സിംഗ് സിദ്ധുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ധു. കഥാകൃത്ത് അനിരുദ്ധാചാര്യയുമായുള്ള കൂടിക്കാഴ്ചയിലാണ് അവര്‍ ഈ അവകാശവാദം ഉന്നയിച്ചത്. കാൻസർ പോലുള്ള ഗുരുതരമായ രോഗത്തിൽ നിന്ന് നവ്ജോത് കൗറിനെ സുഖപ്പെടുത്താൻ ഗോമൂത്രം സഹായിച്ചതായി അനിരുദ്ധാചാര്യ പറഞ്ഞു.
നവജ്യോത് കൗർ തന്റെ വീട്ടിൽ എപ്പോഴും ഗോമൂത്രം സൂക്ഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. നാലാം ഘട്ട കാൻസർ ഉണ്ടായിരുന്നിട്ടും, ആയുർവേദത്തിലൂടെയും ഗോമൂത്രത്തിലൂടെയും തനിക്ക് പൂർണ്ണമായും സുഖം പ്രാപിച്ചുവെന്ന് അനിരുദ്ധാചാര്യ വിശദീകരിച്ചു.
“ജനങ്ങള്‍ പശുവിനെയും ഗോമൂത്രത്തെയും കളിയാക്കാറുണ്ട്, പക്ഷേ നാലാം ഘട്ടത്തിലായിരുന്ന കാൻസർ പോലുള്ള ഒരു രോഗത്തെ പോലും അവൾ പരാജയപ്പെടുത്തി. കാൻസർ പോലുള്ള ഒരു രോഗം ആർക്കെങ്കിലും വന്നാൽ അവരുടെ സമ്പൂർണ്ണ ഭക്ഷണക്രമം യൂട്യൂബിൽ ലഭ്യമാണെന്ന് ഞങ്ങൾ പലതവണ പറഞ്ഞിട്ടുണ്ട്,” അനിരുദ്ധാചാര്യ പറഞ്ഞു.
