സുരേഷ് ഗോപി ‘മറ്റേ മോനേ” എന്നു വിളിച്ചത് “പൊന്നുമോനേ” എന്ന അര്‍ത്ഥത്തിലാണെന്ന് ശോഭാ സുരേന്ദ്രന്‍

കണ്ണൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘മറ്റേ മോനേ’ പ്രയോഗത്തില്‍ വിശദീകരണവുമായി ശോഭ സുരേന്ദ്രൻ. സുരേഷ് ഗോപി ഉദ്ദേശിച്ചത് ‘പൊന്നുമോനേ’ എന്നാണെന്നും, അദ്ദേഹത്തിന്റെ വാക്കുകളിലല്ല, പ്രവൃത്തികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പാവപ്പെട്ടവരെ സഹായിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും അവർ പറഞ്ഞു.

അതേസമയം, പി.പി. ദിവ്യ ബിജെപിയിലേക്ക് പോകുന്നു എന്ന പ്രചാരണത്തിനും ശോഭ സുരേന്ദ്രൻ മറുപടി നൽകി. സി.പി.എമ്മിന് തന്നെ വേണ്ടാത്തതിനാലാണ് പി.പി. ദിവ്യ ബിജെപിയിലേക്ക് പോകുന്നു എന്ന പ്രചാരണം നടക്കുന്നത്. നാവ് കൊണ്ട് ഒരാളെ കൊന്നത് അവരാണ്. ധനരാജ് രക്തസാക്ഷി ഫണ്ട് കുംഭകോണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സി.പി.എം സ്വത്വബോധമില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നു. കണ്ണൂരിൽ നിന്നാണ് അതിന്റെ സ്ഫോടനം ആരംഭിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ മൂന്ന് ധാതുക്കൾ കേന്ദ്രത്തിന്റേതാണ്. അവയിൽ സംസ്ഥാനത്തിന് അവകാശമില്ല. ഏതൊക്കെ ചെറുകിട ധാതുക്കളാണ് കേരള സർക്കാരിന്റേതെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.

Leave a Comment

More News