രാശിഫലം (05-02-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ചില പുതിയ സംരംഭങ്ങളും ജോലികളും ലഭിക്കും. എന്നിരുന്നാലും പണം ചെലവഴിക്കുമ്പോൾ ശ്രദ്ധിക്കുക. കുടുംബത്തിൽ സന്തോഷം വന്ന് ചേരും. സുഹൃത്തുക്കളുമായി യാത്ര പോകും. സാമ്പത്തിക നേട്ടമുണ്ടാകും.

കന്നി: എല്ലാവരോടും സൗമ്യമായി ഇടപെടും. ആളുകളെ അറിയുകയും അവരുടെ ആവശ്യങ്ങളോട് അനുഭാവം പുലർത്തുകയും ചെയ്യും. മറ്റുള്ളവരുമായി വലിയ ചർച്ചകളിലും മറ്റും ഏർപ്പെടും. വീട്ടിലും ജോലി സ്ഥലത്തും സമാധാനവും സന്തോഷവും ഉണ്ടാകും. വരുമാനത്തിൽ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് മോശം ദിവസമാണ്. എങ്കിലും പ്രതീക്ഷ കൈവിടാതിരിക്കുക. കഠിനധ്വാനം ചെയ്യേണ്ടതായി വരും. നിങ്ങൾക്ക് ഏറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. ജീവിത പങ്കാളിയിൽ നിന്ന് നല്ല വാർത്ത കേൾക്കും.

ധനു: നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറ്റെടുത്ത ജോലികൾ പൂർത്തികരിക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയിൽ നിന്ന് പ്രശംസ കേൾക്കും. പ്രമോഷന് സാധ്യത. പിതാവില്‍ നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ മാനസികവും ശാരീരികവുമായ അവസ്ഥ ഇന്ന് ഏറ്റവും മികച്ചതാകും.

മകരം: ഇന്ന് നിങ്ങള്‍ക്ക് മിതമായ ദിവസമായിരിക്കും. ദിവസത്തിൻ്റെ ആദ്യ പകുതിയില്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞുനില്‍ക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ അൽപം പ്രശ്‌നങ്ങള്‍ നേരിടും. സർക്കാർ സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം. നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്.

കുംഭം: ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കണം അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ചുമതലകള്‍ കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി തലയിടാതിരിക്കുക.

മീനം: ആഹ്‌ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിക്കും. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കും. മുൻകൂട്ടി ചിന്തിച്ചത് പോലെ കാര്യങ്ങൾ നടക്കും. ഇഷ്‌ടപ്പെട്ടവരുമായി ഇന്ന് വൈകുന്നേരം ചെലവഴിക്കാനാകും. യാത്ര പോകാനും സാധ്യത. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയും. സർഗാത്മക കഴിവുകൾ പുറത്തുകൊണ്ടുവരാൻ പറ്റിയ ദിവസം.

മേടം: ഇന്ന് നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരും. സഹപ്രവർത്തകരുമായി നല്ല രീതിയിൽ പെരുമാറും. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ചിന്തിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകും. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.

ഇടവം: ഇന്ന് വളരെ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ഇവയെല്ലാം ഈ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ലക്ഷ്യത്തിൽ നിന്ന് മാറരുത്. കഠിന്വാനത്തിന് ഫലം തീർച്ചയായും ലഭിക്കും.

മിഥുനം: കോപവും അമിത സംസാരവും നിയന്ത്രിക്കണം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. പേര് ദോഷം വരുന്ന കാര്യങ്ങളോ മറ്റും ചെയ്യാതിരിക്കുക. ജലാശയങ്ങളിൽ പോകാതിരിക്കുക. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കുക. ആരോഗ്യത്തിലും ശ്രദ്ധവേണം.

കര്‍ക്കടകം: വളരെ ഉത്തരവാദിത്വം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. എന്നാലിത് ക്ലേശകരമായിരിക്കും. പണം ചെലവഴിക്കുന്നതിൽ കണിശത കാണിക്കേണ്ടതുണ്ട്. സുഹൃത്തുക്കളിൽ നിന്ന് മാനസിക സമർദം ഉണ്ടാകാൻ സാധ്യത.

Leave a Comment

More News