ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് ഇസ്മായിൽ ( 82) ദോഹയിൽ മരണപ്പെട്ടു. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശിയാണ്. ദീർഘകാലം ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും ഖത്തറിലുമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ ഷൈല (എരുമേലി മാളികവീട്ടിൽ കുടുബംഗം). മക്കൾ : നജീം (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി), നിയാസ് (ബീമാ ഇൻഷുറൻസ്), സജ്ന (ബാംഗ്ലൂർ).
മരുമക്കൾ സജ്ന ഹാരിസ്, ഷമീർ മുഹമ്മദ് , റോഷ്ന ഹാരിസ്. മൃതദേഹം കബറടക്കാനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഖത്തറിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
