ചിങ്ങം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. എന്നാൽ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. ആത്മവിശ്വാസമുണ്ടെങ്കിൽ ഏറ്റെടുത്ത ജോലികൾ എല്ലാം നിഷ്‌പ്രയാസം പൂർത്തിയാക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് സമാധാന അന്തരീക്ഷം ഉണ്ടാകും. ജീവിത പങ്കാളിയുമായി ഏറെ നേരം ചെലവഴിക്കും.
കന്നി: തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. ഇന്ന് നിങ്ങള്‍ മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലതയും ആത്മവിശ്വാസവും പ്രകടിപ്പിക്കും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും. മേലധികാരികളുമായുള്ള കൂടിക്കാഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും.
തുലാം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങളെ സങ്കടത്തിലാഴ്‌ത്തും. നിയമപരമായ കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക.
വൃശ്ചികം: തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. ഇന്ന് നിങ്ങള്‍ മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലതയും ആത്മവിശ്വാസവും പ്രകടിപ്പിക്കും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും. മേലധികാരികളുമായുള്ള കൂടിക്കാഴ്‌ച നടത്തും.
ധനു: ഇന്ന് ഭാഗ്യാനുഭവങ്ങളുടെ ദിവസമായിരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ പഴയവ പുനരാരംഭിക്കാനോ ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക നേട്ടത്തിനും സാധ്യത. നിങ്ങളുടെ ജോലിയിൽ മേലാധികാരികൾ സന്തുഷ്‌ടരായിരിക്കും. സുപ്രധാന കൂടിക്കാഴ്‌ചകൾക്ക് സാധ്യത. മുടങ്ങി കിടക്കുന്ന കരാറുകളും മറ്റും ഇന്ന് പൂർത്തിയാക്കാൻ സാധിക്കും.
മകരം: വളരെയധികം ശ്രദ്ധ വേണ്ട ദിവസമാണിന്ന്. ദിവസത്തിൻ്റെ ആദ്യ പകുതി മികച്ചതായിരിക്കും. എന്ത് കാര്യത്തിലും നല്ല ആത്മവിശ്വാസം ഉണ്ടാകും. എന്നാൽ രണ്ടാം പകുതി നിങ്ങൾക്ക് അനുകൂലമായിരിക്കില്ല. സാഹചര്യങ്ങളെ മികവോടെയും ലഘുവായും നേരിടുക.
കുംഭം: ഇന്ന് നിങ്ങൾ കരുതലോടെ സംസാരിക്കണം. നിയമപരമല്ലാത്തതോ, തെറ്റായ കാര്യങ്ങളോ ചെയ്യാതിരിക്കുക. കോപം നിയന്ത്രിച്ചാല്‍ പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങൾ വഴക്കിടാൻ സാധ്യതയുണ്ട്.
മീനം: കലാകാരന്മാർക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍ ഇന്ന് മേലധികാരികളില്‍ മതിപ്പുളവാക്കും. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ ഇന്ന് സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് ഇന്ന് കഴിയും.
മേടം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. എല്ലാ സാമ്പത്തിക ഇടപാടില്‍ നിന്നും നിങ്ങള്‍ക്ക് ലാഭമുണ്ടാകും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍ നിങ്ങള്‍ക്ക് സംഘടിപ്പിക്കും. യാത്രയ്‌ക്ക് പോകാൻ സാധ്യത. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. ആരോഗ്യനില തൃപ്‌തികരമായിരിക്കും.
ഇടവം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ ആദരവും പ്രശസ്‌തിയും ലഭിക്കും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും.എന്നാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കാൻ സാധ്യത.
മിഥുനം: ഇന്ന് യാത്രയ്‌ക്ക് പറ്റിയ ദിവസമല്ല. മാനസിക ബുദ്ധിമുട്ടകൾ അനുഭവപ്പെട്ടേക്കാം. മറ്റുള്ളവരുമായി ചർച്ചയിൽ ഏർപ്പെടുമ്പോൾ തർക്കങ്ങൾക്ക് കാരണമായേക്കാം. കുടുംബകാര്യങ്ങളും സ്ഥാവര സ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം.
കര്‍ക്കടകം: ധാരാളം അനുകൂല അനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. ആസൂത്രണം ചെയ്‌ത പല പദ്ധതികളും ഇന്ന് നടക്കും. ചുമതലകൾ കൈകാര്യം ചെയ്യുന്നതിൽ അസാമാന്യ കഴിവ് പ്രദർശിപ്പിക്കും. കൂടാതെ ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളോടും സ്നേഹിതരോടും വളരെ സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധ്യത കാണുന്നു.
