
ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന് ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ വര്‍ണ്ണാഭമായ തുടക്കം. ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ (ക്യു.എസ്.എഫ്.എ) അംഗീകാരത്തോടെ സംഘടിപ്പിച്ച മീറ്റില്‍ അത്‌ലറ്റിക്സ്, ഗെയിംസ് എന്നിവയിലായി എഴുനൂറ്റി അമ്പതോളം താരങ്ങളാണ് മാറ്റുരക്കാനെത്തിയത്.
മേളയുടെ ഭാഗമായി മീറ്റില്‍ പങ്കെടുക്കുന്ന കായിക താരങ്ങളും ടീമുകളെ പിന്തുണയ്ക്കുന്ന കൂട്ടായ്മകളും അണി നിരന്ന മാര്‍ച്ച് പാസ്റ്റില്‍ ഒപ്പന, കോല്‍ക്കളി, ചെണ്ട മേളം, ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ ആയോധന കലകള്‍ എന്നിവ അരങ്ങേറി. ഇന്ത്യന്‍ എമ്പസി ഫസ്റ്റ് സെക്രറ്ററി ഹരീഷ് പാണ്ഡേ സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യക്കായി വിവിധ അന്താരാഷ്ട്രാ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കി ഖത്തറില്‍ പ്രവാസം ജീവിതം നയിക്കുന്ന കായിക താരങ്ങളെ ചടങ്ങില്‍ ആദരിച്ചു.

കമ്യൂണിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ അബ്ദുല്‍ അസീസ് അല്‍ മുഹന്നദി, കഹര്‍മ്മയിലെ കണ്‍സര്‍വ്വേഷന്‍ ഓഫ് എനര്‍ജി എഫിഷ്യന്‍സി വിഭാഗം തലവന്‍ മുഹമ്മദ് നാസര്‍ അല്‍ കല്‍ദി, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്ര മോഹന്‍, സി.ഐ.സി പ്രസിഡണ്ട് ആര്‍ എസ് അബ്ദുല്‍ ജലീല്‍, ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ കെ.വി ബോബന്‍, രവീന്ദ്ര പ്രസാദ്, അല്‍അജ്ജാജ് ഫൈനാന്‍സ് ഡയറക്ടര്‍ സതീഷ്, ഓട്ടോ ഫാസ്റ്റ് ട്രാക് ഓപറേഷന്‍ മാനേജര്‍ അബ്ദുല്‍ സലാം, റിയാദ മെഡിക്കല്‍ സെന്റര്‍ മാര്‍കറ്റിംഗ് മനേജര്‍ ഷഫീഖ്, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ബ്രാഡ്മ എം.ഡി ഹാഷിം കെ.എല്‍, അല്‍മുഫ്ത റെന്റ് എ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ്മാന്‍, അല്‍ അഖ്സ പ്രിന്റിംഗ് പ്രസ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജസീല്‍ മാടായില്‍ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, യൂത്ത്ഫോറം പ്രസിഡണ്ട് അസ്‌ലം തൗഫീഖ്, കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു. എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ലേഡീസ് ടീം ക്യാപ്റ്റന്‍ ലത കൃഷ്ണ, ജന്റ്സ് ക്യാപ്റ്റന്‍ താസീന്‍ ആമീന്‍, സ്പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, ഓര്‍ഗനൈസിംഗ് കമറ്റിയംഗം കജന്‍ ജോണ്‍സണ്‍ എന്നിവര്‍ വിവിധ പതാകകള്‍ ഏറ്റു വാങ്ങി.
