ശബരിമല സ്വര്‍ണ്ണ മോഷണം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ംന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കടകംപള്ളി സുരേന്ദ്രന്റെ മറ്റൊരു ഫോട്ടോ ഞായറാഴ്ച മാധ്യമങ്ഗ്നള്‍ പുറത്തുവിട്ടു. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റി മോഷണം നടത്തിയതായാണ് പ്രത്യേക അന്വേഷണ സംഘ്ത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

നേരത്തെ ചോദ്യം ചെയ്തപ്പോൾ, ശബരിമലയിൽ ഒരു സ്പോൺസർ എന്ന നിലയിൽ മാത്രമേ പോറ്റിയെ അറിയൂ എന്ന് കടകംപള്ളി മൊഴി നൽകിയിരുന്നു. മുൻ മന്ത്രിയും ഒരിക്കൽ പോറ്റിയുടെ വസതി സന്ദർശിച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പുളിമാത്തിലെ പോറ്റിയുടെ വസതിയിൽ കടകംപള്ളിയെ പലതവണ കണ്ടിട്ടുണ്ടെന്ന് പോറ്റിയുടെ അയൽക്കാരൻ വിക്രമൻ നായർ പറഞ്ഞു.

വിവാദങ്ങൾക്കിടയിൽ, മുൻ മന്ത്രിയും പോറ്റിയും തമ്മിലുള്ള പുതിയ ഫോട്ടോ പുറത്തുവന്നു. ഇത് ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള സംശയങ്ങൾ വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ട്. അക്കാദമിക് രംഗത്ത് മികവ് പുലർത്തിയ ഒരു വിദ്യാർത്ഥിക്ക് (പോറ്റിയുടെ ബന്ധു) കടകംപള്ളി സമ്മാനം നൽകുന്നതാണ് ഫോട്ടോയിൽ കാണിച്ചിരിക്കുന്നത്. ഫോട്ടോ പോറ്റിയുടെ വീട്ടിൽ നിന്നാണ് എടുത്തതെന്ന് സ്ഥിരീകരിച്ചു. മാധ്യമ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, ഫോട്ടോ എടുത്ത സ്ഥലം എവിടെയാണെന്ന് വിദ്യാർത്ഥിയോട് ചോദിക്കുന്നതാണ് ബുദ്ധിയെന്നും കടകംപള്ളി പരിഹാസത്തോടെ പറഞ്ഞു.

Leave a Comment

More News