കെസിഎസ് ചിക്കാഗോയുടെ വാലന്റൈൻസ് ഡേ/കപ്പിൾസ് നൈറ്റ് ആഘോഷങ്ങള്‍ അതിഗംഭീരമായി

ചിക്കാഗോ: ഫെബ്രുവരി 7 ന് റിവേഴ്സ് കാസിനോയിൽ വെച്ച് നടത്തപ്പെട്ട ചിക്കാഗോ കെ സി എസിന്റെ വാലന്റൈൻസ് ഡേ/കപ്പിൾസ് നൈറ്റ് ആഘോഷങ്ങള്‍ അക്ഷരാർത്ഥത്തിൽ അതിഗംഭീരമായി. ആഘോഷങ്ങൾ കെ സി എസ് പ്രസിഡൻ്റ് ജോസ് ആനമല ഉദ്ഘാടനം ചെയ്തു.

ബലൂൺ ഉദ്ഘാടനത്തോടെ വൈകിട്ട് 6 മണിക്ക് തുടങ്ങിയ ആഘോഷങ്ങൾ 10:00 മണിക്ക് ശേഷവും തുടര്‍ന്നു. റിവേഴ്സ് കാസിനോയുടെ വ്യത്യസ്തമായ സൈറ്റിങ്ങിൽ വച്ച് നടത്തപ്പെട്ട പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. നിധിൻ പടിഞ്ഞാത്തിൻ്റെ മാസ്റ്റർ ഓഫ് സെരിമണിയില്‍, പരിപാടികൾ വളരെ കൃതിതയോടെ നടത്തപ്പെട്ടു. കെ സി എസ് ജോയിൻ്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറവും, ട്രഷറർ ടീന നെടുവാമ്പുഴയും നേതൃത്വം കൊടുത്ത ജപ്പര്‍ഡി പങ്കെടുത്തവർക്ക് ആസ്വാദ്യകരവും, സംവദിക്കാൻ അവസരവും നൽകി.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാന്‍ കേരളത്തില്‍ നിന്നെത്തിയ ലക്ഷ്മി ജയൻ്റെ മാസ്മരിക പ്രകടനം പ്രധാന ഹൈലൈറ്റ്സ് ആയിരുന്നു. അസാധ്യമെന്ന് കരുതിയിരുന്ന മ്യൂസിക് നോട്ടുകൾ വയലിനിൽ പ്രകമ്പനം കൊള്ളിച്ചപ്പോൾ, ആഘോഷങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയർന്നു. സ്ത്രീ-പുരുഷ ശബ്ദത്തില്‍ ലക്ഷ്മി ജയൻ ഗാനങ്ങൾ ആലപിച്ചപ്പോൾ, പങ്കെടുത്ത എല്ലാവരും, ലക്ഷ്മിയുടെ പാട്ടിനൊത്ത് ചുവടു വെച്ചു.

ആഘോഷങ്ങളുടെ സർവ്വകാല റെക്കോർഡുകളും ഭേദിച്ചുകൊണ്ട് ഏറ്റവും ആസ്വാദ്യകരമായിയെന്ന് പങ്കെടുത്തവര്‍ എല്ലാവരും അഭിപ്രായപ്പെടുകയും സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു. വാലന്റൈൻസ് ഡേ/കപ്പിൾസ് നൈറ്റ് ഇത്ര മനോഹരമായി സംഘടിപ്പിക്കുവാൻ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കോഓര്‍ഡിനേറ്റര്‍മാരോടും, എല്ലാം ഭംഗിയായി നടക്കുമെന്ന് ഉറപ്പാക്കിയ കെ സി എസ് വൈസ് പ്രസിഡന്റ് മാറ്റ് വിളങ്ങാട്ടുശ്ശേരിയോടും, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളോടും, ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവരോടും കെ സി എസ് ജനറൽ സെക്രട്ടറി ഷാജി പള്ളിവീട്ടിലിന്റെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.

Leave a Comment

More News