പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ കണ്ണൂർ ജില്ലാ പ്രസിഡണ്ടായി നിസാർ കെ.വിയെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ആസാദിനെയും തെരഞ്ഞെടുത്തു. മൻസൂർ ഇ.കെ, അഹ്സന കാരിയാടൻ, റഷാദ് പി കെ എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റുമാര്‍. അഫ്സൽ കെ.എമിനെ ട്രഷററായും റദിയ അബ്ദുൽ റസാഖ്, ആയിഷ ഷെറിൻ, ഫായിസ് ടി, അബ്ദുൽ റസാഖ്, മാജിദ മഹ്മൂദ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സഫ്ദർ അഷ്റഫ്, നുഫൈസ എം.ആർ എന്നിവര്‍ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരാവും.
കെ.എൽ ഹാഷിം, ത്വയ്യിബ അർഷാദ്, ഉസാമ ഹാഷിം, ഹസ്ന ഹമീദ്, റംസി റഫീഖ്, നദ അഷ്റഫ്, അനീസ് അബ്ദുൽ അസീസ്, ഷാനവാസ് ഖാലിദ്, കെ ഹാരിസ്, ഷഫാഹ് ബാച്ചി, മുഹമ്മദ് അബ്ദുറഹ്മാൻ, റയീസ് അബ്ദുല്ല എന്നിവരെ ജില്ലാകമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.
ജില്ലാ ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് സി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. സ്ഥാനമൊഴിയുന്ന ഭാരവാഹികളായ മൻസൂർ ഇ.കെ, ഫായിസ് ടി, ജില്ലാ പ്രസിഡണ്ട് നിസാർ കെ.വി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ല നജീബ്, സെക്രട്ടറി ഷുഐബ് അബ്ദുറഹ്മാന് എന്നിവര്‍ സംബന്ധിച്ചു.
