ചിങ്ങം: ഇന്ന് നിങ്ങൾ ലക്ഷ്യത്തിലെത്താൻ അക്ഷീണം പ്രവർത്തിക്കേണ്ടതായി വരും. വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. സത്യസന്ധമായി നിങ്ങളെ ഏൽപ്പിച്ച ജോലി ചെയ്യും. ഇത് നിങ്ങൾക്ക് ജോലി സ്ഥലത്ത് നേട്ടമുണ്ടാക്കകുകയും ഉയർച്ചയ്‌ക്ക് കാരണമാകുകയും ചെയ്യും.
കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിൻ്റെ ഭൂരിഭാഗവും പ്രിയപ്പെട്ടവർക്കായി മാറ്റി വയ്‌ക്കും. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന് കൂടുതൽ സമയം കണ്ടെത്തും. കൂടാതെ, അവർ പഠനവും, ഒഴിവു സമയവും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യും. ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കാൻ വളരെ ഉത്തമം.
തുലാം: നിങ്ങൾക്ക് ചുറ്റും ഇന്ന് അപ്രതീക്ഷിത സംഭവങ്ങളാകും ഉണ്ടാകുക. അവയെ എടുത്തുചാടി നേരിടേണ്ടതില്ല. സാവധാനം തീരുമാനങ്ങളെടുക്കുക. മറ്റുള്ളവർക്ക് വേണ്ടി സമയം ചെലവഴിക്കും. സാമ്പത്തികമായും മറ്റുള്ളവരെ സഹായിക്കേണ്ടതായ സാഹചര്യമുണ്ടാകും.
വൃശ്ചികം: ഇന്ന് നിങ്ങൾ മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ അതേപോലെ നടക്കുകയില്ല. പുതിയ ഭാവി പദ്ധതികളിർ വലിയ തടസം നേരിടേണ്ടതായി വരും. ദിവസത്തിന്‍റെ രണ്ടാം പകുതി ശുഭസൂചനകളല്ല നല്‍കുന്നത്. പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഇന്ന് ഒഴിവാക്കുക.
ധനു: ഇന്ന് അധിക സമയവും നിങ്ങൾ കുടുംബത്തോടൊപ്പമാകും. വളരെകാലത്തിനു ശേഷം ഒന്നിച്ചൊരു യാത്ര പോകാനും സാധ്യതയുണ്ട്. പ്രകൃതിയോടടുത്തിടപഴകാൻ ഇന്ന് അവസരം ലഭിക്കും. ജോലിയെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും ചിട്ടയോടെയും കൃത്യമായും ചെയ്യും.
മകരം: നിങ്ങളുടെ ചില പ്രവർത്തികൾ നിങ്ങളോട് അടുപ്പമുള്ളവരെ വേദനിപ്പിക്കുന്നതാകാം. കഴിഞ്ഞ കാലത്തെ ചില ബന്ധങ്ങൾ പുനരാരംഭിക്കാൻ ഇടവരും. എന്നാൽ നിങ്ങൾ വിചാരിക്കുന്നതുപോലെ ആ ബന്ധങ്ങൾ മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കണമെന്നില്ല. അതിനാൽ പുതിയ ബന്ധങ്ങൾ തെരഞ്ഞെടുക്കുമ്പോഴും പഴയ ബന്ധങ്ങൾ പുനരാരംഭിക്കുമ്പോഴും വളരെ സൂക്ഷിക്കുക.
കുംഭം: ഇന്ന് അവിവാഹിതർ വളരെ ഊർജ്ജസ്വലരായിരിക്കും. അതേപോലെ ഇന്ന് പ്രണയിതാക്കൾക്ക് അവരുടെ പങ്കാളികളോടൊപ്പം സമയം ചിലവഴിക്കാൻ അവസരം ലഭിക്കുന്ന ഒരു ദിവസമായിരിക്കും. ആരോഗ്യം, സാമ്പത്തികനില, കാര്യങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ശുഭകരമായിരിക്കും.
മീനം: ഇന്ന് നിങ്ങളുടെ സാധാരണ ദൈനംദിന ചിട്ടകളിൽ നിന്ന്, ഒരു ഇടവേള എടുത്ത് ഒരു യാത്ര പോകാനായി നിങ്ങൾ തീരുമാനിക്കും. കൂടാതെ നിങ്ങൾ കുറേക്കാലമായി വളരെയധികം സമയം ചെലവഴിക്കുന്ന മേഖലകളിൽ നിന്ന് ഇന്ന് വിട്ടുനിൽക്കും.
മേടം: പഴയ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കും. എല്ലാ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. ഏകാഗ്രത കുറയാൻ സാധ്യതയുണ്ട്. ആരോഗ്യനില ക്രമേണ മോശമായി വരാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വളരെ ശ്രദ്ധിക്കുക.
ഇടവം: ഇന്ന് നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളോട് ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. അവയെ ശാന്തനായി നേരിട്ടില്ലെങ്കിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക. അത് നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും.
മിഥുനം: പുതിയ സാമ്പത്തിക പദ്ധതികൾ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടുകയും പ്രശ്‌നങ്ങളെല്ലാം നിഷ്പ്രയാസം തരണം ചെയ്യുകയും ചെയ്യും. നിക്ഷേപങ്ങൾ ശരിയായ സ്ഥലത്ത് ഉണ്ടെന്നുറപ്പാക്കുക. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗരൂകരായിരിക്കുക.
കര്‍ക്കിടകം: ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്‌നങ്ങൾ നേരിടുകയും ചെയ്യേണ്ടതായി വരും. നിങ്ങളുടെ കുട്ടികളാലോ സുഹൃത്തുക്കളാലോ മനോവിഷമമുണ്ടാകാം. എന്ത് കാര്യങ്ങൾ ചെയ്യുന്നതിനു മുമ്പും വളരെ ആലോചിച്ച് തീരുമാനമെടുക്കുക. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെക്കുക.
