പ്രവാസി വെൽഫെയർ കൊല്ലം ജില്ലാക്കമ്മറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി മൻസൂർ എച്ച്.എമ്മിനേയും ജനറൽ സെക്രട്ടറിയായി റഫീക്ക് ബഷീറിനേയും തെരഞ്ഞെടുത്തു. മുബാറക്ക്, ലിജോ കുന്നത്തൂര്‍, സബീർ ഷാജഹാൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ട്രഷറർ ആയി ആസിഫ് നാസറിനെയും അൻവർ, ഖാൻ കൊട്ടിയം, സുധീർ മയ്യനാട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
അജാ ചിതറ, നജീം സലാഹുദീൻ, ഷിബു ഹംസ, അനീഫ്, ഫത്തഹുദീൻ, ഖദീജ, നിസാർ അഞ്ചൽ, നൗഷാദ് കുട്ടി, നിസാം കൊല്ലം, സന്തോഷ് കുമാര്‍ എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനർമാരായും തെരഞ്ഞെടുത്തു. ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ വച്ചാണ് പുതിയ ജില്ലാക്കമ്മറ്റിയെ തെരഞ്ഞെടുത്തത്. പ്രവാസി വെൽഫെയർ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് സി തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന്, മൻസൂർ എച്ച്.എം, നജീം സലാഹുദീൻ എന്നിവര്‍ സംസാരിച്ചു.
