വിമൻ ജസ്റ്റിസ്‌ ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പാലക്കാട് ജില്ലാ ലീഡേഴ്സ് ക്യാമ്പ് സംസ്ഥാന കമ്മിറ്റിയംഗം ഉമൈറ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌: വല്ലപ്പുഴ ഐ സി സി ഹാളിൽ നടന്ന വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പാലക്കാട് ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് (റൈസ് & ലീഡ് ) വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റിയംഗം ഉമൈറ ടീച്ചർ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാകമ്പോൾ ഇടപെടുന്ന സംഘടന എന്നതിനപ്പുറം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയും സമാധാനവും നൽകുന്ന ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയെന്നതാണ് വിമൻ ജസ്റ്റിസിൻ്റ ലക്ഷ്യമെന്ന് അവർ ഓർമ്മിപ്പിച്ചു.

സിജി റിസോർസ് പേഴ്സണും, JCI സോണൽ ട്രൈനറുമായ റൈഹാന ജാഫർ പരിശീലന ക്ലാസ് നടത്തി.

ജില്ലാ പ്രസിഡൻ്റ് ഷക്കീല ടീച്ചർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ സി നാസർ, ചേർപ്പുളശ്ശേരി 17-ാം വാർഡ് കൗൺസിലർ സമീറ ഗഫൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ പ്രസന്ന, എ. പി സീനത്ത്, സെക്രട്ടറിമാരായ ഹാജറ ഇബ്രാഹിം, ഫെൻസിയ ഷഹീർ, ഷഹീറ വല്ലപ്പുഴ എന്നിവർ വകുപ്പ് തല വിശദീകരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഫൗസിയ അബുലൈസ് സ്വാഗതവും, ജില്ലാ കമ്മിറ്റിയംഗം റുക്സാന സൈതലവി നന്ദിയും പറഞ്ഞു.

Leave a Comment

More News