ചിങ്ങം: പ്രവർത്തന മേഖലയിൽ സമ്മർദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട ദിനമാണ് ഇന്ന്. നിർണായകമായ ചില കൂടിക്കാഴ്ചകൾക്ക് സാധ്യത. സന്തോഷത്തിനുള്ള വക സ്വയം കണ്ടെത്തും.
കന്നി: തൃപ്തികരമല്ലാത്ത ദിവസമാണിന്ന്. കുട്ടികളെ കുറിച്ചുള്ള ചിന്ത മനസികാസ്വസ്ഥ്യം ഉണ്ടാക്കും. ഉദര സംബന്ധവും കരള്‍ സംബന്ധവുമായ അസുഖങ്ങൾക്ക് സാധ്യത. ചെലവുകൾ വർധിക്കാൻ സാധ്യത. പ്രിയപ്പെട്ട സുഹൃത്തുമായി കൂടിക്കാഴ്ച നടത്തും. ഓഹരി വിപണി നിക്ഷേപകർ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതാണ്.
തുലാം: പ്രതീക്ഷകളുടെ ദിവസമായിരിക്കും ഇന്ന്. പങ്കാളിയുടെ സ്നേഹവും സഹാനുഭൂതിയും ലഭിക്കും. ആഗ്രഹ സഫലീകരണത്തിന് സാധ്യത.
വൃശ്ചികം: വ്യവസായികൾക്ക് മികച്ച ദിനം. പുതിയ സംരംഭങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കും. എന്നാൽ അപ്രതീക്ഷിതമായ ചില തടസങ്ങൾ വന്നുചേരാം. വേണ്ട വിധത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കുക.
ധനു: സാധാരണ ദിവസമാണ് ഇന്ന്. തെറ്റിധാരണയുണ്ടാകാൻ സാധ്യത. അതേ തുടർന്നുണ്ടാകുന്ന അമിത ചിന്ത ആകുലതകൾക്ക് കാരണമാകും. അധ്വാനത്തിന് ഫലം ലഭിച്ചെന്ന് വരില്ല. കുടുംബാംഗത്തിൻ്റെ നിസഹകരണവും കടുംപിടുത്തവും നിങ്ങളെ നിരാശരാക്കും. കുടുംബ കലഹത്തിന് സാധ്യത. തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവയ്ക്കുക. വിദേശത്തുളള സുഹൃത്തുക്കളുമായി ബന്ധപ്പെടും.
മകരം: ഇന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. സഹപ്രവർത്തകരെ സഹായിക്കും. പ്രതിസന്ധികളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. പെട്ടെന്നൊരു ഭാഗ്യം തേടിയെത്താം.
കുംഭം: ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക. നിക്ഷേപങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പണം കടം കൊടുക്കാതിരിക്കുക. മറ്റുളളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഉത്തമമല്ല.
മീനം: ഇന്ന് മികച്ചൊരു ദിവസമാണ്. സുഹൃത്തുക്കളുടെയും സഹപ്രവര്ത്തകരുടെയുംപ്രീതി പിടിച്ചു പറ്റും. ഭാവിയിൽ പ്രയോജനപ്പെടാൻ സാധ്യതയുള്ള പുതിയ സൗഹൃദങ്ങളും കൂട്ടായ്മകളും കണ്ടെത്തും. ഉല്ലാസ യാത്രയ്ക്ക് സാധ്യത. ശുഭ വാർത്തകൾ കേൾക്കും. തൊഴിലിടം സന്തോഷം നൽകും.
മേടം: മനപ്രയാസം അനുഭവിക്കും. പ്രതീക്ഷിച്ച ഫലം ലഭ്യമാകില്ല. തൊഴിലിടത്തിൽ മികച്ച നേട്ടം ഉണ്ടാകും. ക്ഷമയുണ്ടാകണം. പരോപകാരപ്രവര്ത്തനങ്ങളിൽ തത്പരരാകും.
ഇടവം: നേട്ടങ്ങൾക്ക് സാധ്യതയുള്ള ദിവസമാണ് ഇന്ന്. സുഹൃത്തുക്കളുമായി ഒത്തുചേരും. പദ്ധതികൾ കൃത്യമായി പ്രാവർത്തികമാക്കും.
മിഥുനം: പ്രചോദനാത്മകമായ സംസാരമുണ്ടാകും. കുടുംബാംഗങ്ങളുമായി സംസാരിക്കും. നിങ്ങളുടെ പെരുമാറ്റത്തെ അംഗീകരിക്കും.
കര്‍ക്കടകം: സുഹൃത്തുക്കൾക്ക് പ്രചോദനം നൽകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധ്യമാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. ബന്ധങ്ങൾ നിലനിർത്താൻ പരിശ്രമിക്കും.
