മനുഷ്യനെ മെഷീനാക്കുന്ന കാലത്ത് മനുഷ്യനായി മടങ്ങുക: കണ്ണൻ ഗോപിനാഥൻ

മൂന്നാമത് മലബാർ എജ്യുക്കേഷൻ കോൺഗ്രസിന് കണ്ണൂരിൽ സമാപനം

കോഴിക്കോട്: മനുഷ്യനെ വെറും യന്ത്രങ്ങളാക്കി മാറ്റുന്ന ആധുനിക കാലഘട്ടത്തിൽ, മാനവിക മൂല്യങ്ങളുള്ള മനുഷ്യനായി നിലകൊള്ളുക എന്നതാണ് പുതുതലമുറയ്ക്കുള്ള ഏറ്റവും വലിയ സന്ദേശമെന്ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. മലബാർ എജ്യുക്കേഷൻ മൂവ്‌മെന്റും കല്ലിക്കണ്ടി എൻ.എ.എം. കോളേജും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് മലബാർ എജ്യുക്കേഷൻ കോൺഗ്രസിന്റെ രണ്ടാം ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 13, 14 തീയതികളിലായി നടന്ന കോൺഗ്രസ് പ്രമേയ പ്രഖ്യാപനങ്ങളോടെ സമാപിച്ചു.

കോൺഗ്രസിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ.പി. മോഹനൻ എം.എൽ.എ നിർവ്വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് മലബാർ മേഖല നേരിടുന്ന അസമത്വം അവസാനിപ്പിക്കാൻ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഏകോപിതവും നീതിപൂർവ്വവുമായ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ ഡോ. ഷമീർ എ.പി അധ്യക്ഷത വഹിച്ചു.

രണ്ടുദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ പ്രമുഖരുടെ നിര തന്നെ അണിനിരന്നു. ഡോ. കെ.കെ.എൻ. കുറുപ്പ്,പ്രൊഫ. എ.കെ. രാമകൃഷ്ണൻ, പ്രൊഫ. പി. നസീർ, ഡോ.ജോസ് സെബാസ്റ്റ്യൻ, ഡോ. നൗഫൽ കെ.പി, ഡോ. ഗോഡ്വിൻ എസ്. കെ, ഡോ. ദാഹർ മുഹമ്മദ്‌,സുദേഷ് എം. രഘു,പ്രൊഫ. പി. കേളു അഡ്വ. പി.വി. സൈനുദ്ദീൻ, ഡോ. ആബിദ ഫാറൂഖി,നസ്മിന എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

കൂടാതെ അക്ഷയ് കുമാർ ഒ, ആർ. അബ്ദുള്ള പി.പി.എ. ഹമീദ്, സമീർ പറമ്പത്ത്, ഗഫൂർ എം, സഫീറ എം.കെ, പ്രൊഫ. കെ.എ. നസീർ, റിഷാദ് കോലോത്തും തൊടി, ഹാഷിം എൻ.കെ, മുഹമ്മദ് മുസ്തഫ, പ്രൊഫ. കെ.പി. മുഹമ്മദ് സലീം, എന്നിവരും ചടങ്ങിൽ സജീവ സാന്നിധ്യമായി. സമാപന സമ്മേളനത്തിൽ പാനൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്‌സൺ കെ.വി. റംല ടീച്ചർ, കുന്നോത്ത് പറമ്പ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി, പ്രൊഫ. അബ്ദുന്നാസർ, ഫസലുള്ള, സക്കരിയ കെ.കെ,നൗഫൽ പി. കെ എന്നിവർ സംസാരിച്ചു.

മലബാർ എജ്യുക്കേഷൻ മൂവ്‌മെന്റിന്റെ ന്യൂസ്‌ലെറ്റർ പ്രകാശനം സി.എച്ച്. ഇബ്രാഹിം കുട്ടിയും വാർഷിക ആക്ഷൻ പ്ലാൻ റിലീസിംഗ് റഫീഖ് അഹമ്മദും നിർവ്വഹിച്ചു. മലബാറിൽ ഭരണസൗകര്യത്തിനായി കൂടുതൽ ജില്ലകൾ രൂപീകരിക്കുക, കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉടൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ കോൺഗ്രസ് മുന്നോട്ടുവെച്ചു.

Leave a Comment

More News