രാശിഫലം (21-02-2026 ശനി)

ചിങ്ങം: സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കും. പല വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ സുഹൃത്ത് വലയത്തിൽ നിന്നും ലഭിക്കും. ആത്മാർഥ സുഹൃത്തുക്കളെ ലഭിക്കാൻ സമയമെടുത്തേക്കാം.

കന്നി: ഇന്ന് മികച്ച ദിവസമായി അനുഭവപ്പെടില്ല. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. കോപത്തെ നിയന്ത്രിക്കുക. അസ്വസ്ഥമാക്കുന്ന അനുഭവങ്ങൾക്ക് സാധ്യത. കുടുംബാംഗങ്ങളുമായി തർക്കത്തിന് സാധ്യത. അപ്രതീക്ഷിത ചെലവുകൾ വന്നു ചേരും.

തുലാം: നിങ്ങളുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും. തൊഴിൽപരമായി മികച്ച ദിവസമാണ്. തൊഴിലിൽ മികച്ച പ്രവർത്തനം കാഴ്‌ച വച്ചതിനാൽ മേൽ ഉദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുമായി ഒത്തുചേരും.

വൃശ്ചികം: ശാരീരിക, മാനസിക ഉല്ലാസം ലഭിക്കും. ദിവസം മുഴുവൻ ഊർജസ്വലമായി അനുഭവപ്പെടും. അസുഖങ്ങളാൽ ദുഃഖപ്പെടുന്നവർക്ക് കൈത്താങ്ങാകും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയം ലഭിക്കും.

ധനു: നിങ്ങളുടെ ജീവിതത്തിലുണ്ടായ പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യത. സന്തോഷവും സമാധാനവും ലഭിക്കും.

മകരം: പൊതുവിലുള്ള ആവേശവും ഊർജ്ജസ്വലതയും ഇന്ന് ഉണ്ടാവുകയില്ല. ശാരീരികവും മാനസികവുമായി അസ്വസ്ഥത അനുഭവപ്പെടാം. കുടുംബ കലഹത്തിന് സാധ്യത. നിങ്ങളെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായത്തിനും പ്രശസ്‌തിക്കും മങ്ങലേൽക്കാം.

കുംഭം: നിലവിൽ ഉണ്ടായിരുന്ന ആശങ്കകളെല്ലാം തന്നെ അകന്നു പോകും. ഉല്ലാസവും സന്തോഷവും അനുഭവപ്പെടാം. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടും. നിങ്ങളുടെ സഹോദരങ്ങളുമായി സമയം ചെലവഴിക്കും. യാത്ര ചെയ്യാൻ സാധ്യത. ശത്രുക്കളോട് വിജയം നേടാനാകും.

മീനം: മാനസികവും ശാരീരികവുമായി സമാധാനം ലഭിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായും യാത്ര നടത്തും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

മേടം: തൊഴിൽപരമായി തിരക്കുകളിൽ ഏർപ്പെടാൻ സാധ്യത. മറ്റുള്ളവർ കാരണം മനസ് അസ്വസ്ഥമാകും. മറ്റുള്ളവരുടെ വാക്കിന് ചെവി കൊടുക്കാതിരിക്കുക.

ഇടവം: തെറ്റില്ലാതെ എല്ലാ കാര്യങ്ങളും ഇന്നത്തെ ദിവസം ചെയ്യാൻ സാധിക്കുംഏൽപ്പിച്ച ചുമതലകൾ കൃത്യമായി നിറവേറ്റും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയ സാധ്യത.

മിഥുനം: ഇന്ന് അനുകൂല ദിവസമാണ്. അവിവാഹിതർക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ ലഭിക്കും. സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. സുഹൃത്തുക്കളുമായി യാത്ര പോകും. കുട്ടികളിൽ നിന്ന് സന്തോഷ വാർത്ത ലഭിക്കും.

കര്‍ക്കടകം: അപ്രതീക്ഷിത യാത്രകൾക്ക് സാധ്യത. യാത്ര സന്തോഷത്തിന് വഴിവയ്ക്കും. മാനസികവും ശാരീരികവുമായി സമാധാനം നേടും. മികച്ച രീതിയിൽ പ്രവർത്തനം കാഴ്‌ചവയ്ക്കും. സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സമയം ചെലവിടാൻ സാധ്യത.

Leave a Comment

More News