ഇന്ത്യയുടെ തീരുമാനങ്ങൾ ട്രംപ് പറയുമ്പോഴാണ് ലോകം അറിയുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രധാനമന്ത്രി മോദി പറയുന്നതിന് മുൻപ് ലോകത്തോട് പറയുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. ഈ രീതി തുടങ്ങിയത് ട്രംപിന് രണ്ടാം വരവോടെയാണ്. ഇന്ത്യ പാക് യുദ്ധം അവസാനിക്കുന്നുയെന്ന് ലോകത്തോട് ആദ്യം പറഞ്ഞത് ട്രംപായിരുന്നു.
അതിനുശേഷം ഇന്ത്യ എടുക്കുന്ന പല തീരുമാങ്ങളും പ്രഖ്യാപിച്ചത് അമേരിക്കൻ പ്രസിഡന്റ് ട്രംപായിരുന്നു. ഏറ്റവും ഒടുവിൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നുയെന്നതുവരെയുള്ള കാര്യങ്ങൾ അതിന് ഉദാഹരണമാണ്. ഇത് കാണുമ്പോൾ ഇന്ത്യക്ക് മേൽ അമേരിക്കയുടെ മേൽക്കോയ്‌മ ഉണ്ടോയെന്നുപോലും തോന്നിപോകും. 47ന് മുൻപ് ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യയുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചിരുന്നത് ബ്രിട്ടനിലായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കിയതു പോലും അങ്ങ് ബ്രിട്ടനിലായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ഇന്ത്യക്കാർ ഭരണത്തിലുണ്ടായിട്ടും അവരുടെ ആലോചിക്കുകയോ അവരെ അറിയിക്കുകയോ ചെയ്യാതെ ബ്രിട്ടൻ ഇന്ത്യയുടെ തീരുമാനങ്ങൾ ബ്രിട്ടനിൽ പ്രഖ്യാപിക്കുകയും അത് ഇന്ത്യയിൽ നടപ്പാക്കുകയുമായിരുന്നു ചെയ്തത്. അതായിരുന്നു അടിമത്വം. അത് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തിയാണ് ഇതെന്ന് തോന്നിപോകുന്നു. ഒരു രാജ്യത്തിൻറെ പരമാധികാരം ജനത്തിനാണ്. ആ ജനം തങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് തിരഞ്ഞെടുപ്പിൽ കൂടി ഒരു സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. ആ സർക്കാരാണ് രാജ്യത്തിനുവേണ്ടി തീരുമാനങ്ങൾ എടുക്കുന്നതും പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും. ആ സർക്കാരിനെ നോക്കുകുത്തിയാക്കുന്നതാണ് ആ രാജ്യത്തെ തീരുമാങ്ങൾ മറ്റൊരു രാജ്യത്തെ ഭരണാധികാരി അവിടെ പ്രഖ്യാപിക്കുന്നത്. അതും അടിമത്വത്തിന് തുല്യമാണ്.
ആ ഒരവസ്ഥയിലേക്ക് ഇന്ത്യ മാറുന്നുവോ. പ്രത്യക്ഷത്തിൽ അടിമത്വം ഇല്ലെങ്കിലും പരോക്ഷമായി അമേരിക്കയുടെ ആധിപത്യം ഇന്ത്യക്ക് മേൽ ഉണ്ടാകുന്നുണ്ടെന്നതാണ് ട്രംപിന്റെ പ്രവർത്തിയിൽ കൂടി കാണേണ്ടത്. ലോക ശക്തിയിൽ അമേരിക്കയെ ചോദ്യം ചെയ്യാൻ ചൈനക്കുപോലും കഴിയില്ലയെന്നത് ഒരു യാതാർഥ്യമാണ്. വെനസ്വേലയിൽ കയറി അവിടുത്തെ പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് അമേരിക്കയിൽ കൊണ്ടുപോയി ജയിലിൽ അടച്ചിട്ടും ചൈനയോ റഷ്യയോ മറ്റ് രാജ്യങ്ങളോ ശക്തമായി എതിർക്കുകയോ ഒന്നും തന്നെ ചെയ്യാതിരുന്നത് അമേരിക്കയുടെ മേൽക്കോയ്‌മ ഇന്നും ചോദ്യം ചെയ്യപ്പെടാത്തതിന് ഉദാഹരണമാണ്. ആ മേൽക്കോയ്‌മയുടെ ബലത്തിലാണ് ട്രംപ് പല രാജ്യങ്ങളെയും നിയന്ത്രിക്കുന്നത്. അമേരിക്കയുടെ പടക്കപ്പലുകൾ ഇറാൻ അതിർത്തിയിൽ എത്തിയത് അതിനുദാഹരണമാണ്. ഈ മേൽക്കോയ്‌മ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രണ്ടാം ലോക മഹാ യുദ്ധത്തിനുശേഷം മുതലാണ് ആ മേൽക്കോയ്‌മ തുടങ്ങിയത്. ആ മേൽക്കോയ്‌മ അംഗീകരിക്കാത്ത അതിനെ ശക്തമായി എതിർക്കുന്ന രാജ്യങ്ങളും ലോകത്തുണ്ട്.
ഇന്ത്യ ചേരു ചേര നയത്തിൽ എന്നും ഉറച്ചുനിന്നതുകൊണ്ട് അമേരിക്കയുടെ മേൽക്കോയ്‌മ എതിർക്കാനോ അംഗീകരിക്കാനോ പോയിട്ടില്ല. എന്നാൽ ചില അവസരങ്ങളിൽ അമേരിക്ക അവരുടെ മേധാവിത്വം നടപ്പാക്കാൻ നോക്കിയിട്ടുണ്ട്. ഇന്ത്യ പാക് യുദ്ധത്തിൽ പാകിസ്ഥാന്റെ പക്ഷം നിന്നുകൊണ്ട് യുദ്ധത്തിൽ നിന്ന് പിൻവാങ്ങണമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് അമേരിക്കൻ പ്രസിഡണ്ട് പറഞ്ഞപ്പോൾ സാധ്യമല്ലെന്ന് അതെ ഭാഷയിൽ തന്നെ ഇന്ദിരാഗാന്ധി പറയുകയുണ്ടായി. അതിഷ്ടപ്പെടാത്ത അമേരിക്കൻ പ്രസിഡന്റ് ഇന്ത്യക്കെതിരെ സൈനീക നടപടി എടുക്കുമെന്ന് പോലും താക്കിത് നൽകിയപ്പോൾ ഇന്ത്യ വെറും കൈയ്യോടെ അത് നോക്കിനിൽക്കില്ലെന്ന് കടുത്ത ഭാഷയിൽ തന്നെ ഇന്ദിരാഗാന്ധി മറുപടി കൊടുക്കുകയുണ്ടായി. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ പൊഖ്‌റാനിൽ ആണവ പരീക്ഷണം നടത്തിയപ്പോൾ പ്രസിഡന്റ് ക്ലിന്റൺ വാജ്പേയിയോട് വിശദീകരണം ആവശ്യപ്പെടുകയും ഇനിയും പരീക്ഷണം നടത്തരുതെന്ന് താക്കിത് നൽകിയപ്പോൾ അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ അമേരിക്ക ഇടപെടേണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. അതിഷ്ട്ടപ്പെടാത്ത ക്ലിന്റൺ ഇന്ത്യക്ക് മേൽ ഉപരോധം ഉൾപ്പെടെയുള്ള നടപടികളുമായി പോയപ്പോൾ വാജ്‌പേയ് മുട്ടുമടക്കാതെ അതിനെ നേരിട്ട പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയ്. അങ്ങനെ അമേരിക്കയുടെ താക്കിതുകൾക്കോ ഭീഷണികൾക്കോ വഴങ്ങാത്ത ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കയെ ഇടപെടാനോ അനുവദിക്കാത്ത പ്രധാനമന്ത്രിമാരായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്.
എന്നാൽ ഇന്ന് അതല്ല ഇന്ത്യയുടെ കാര്യത്തിലെ സ്ഥിതി. ഇന്ത്യയെ നിലക്ക് നിർത്തി കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുക മാത്രമല്ല ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുകയും ഇന്ത്യയുടെ നിലപാട് ലോകത്തോട് പറയുകയും ചെയ്യുന്നത് അമേരിക്കയാണെന്ന നിലയിലേക്ക് അമേരിക്കക്ക് ഇന്ത്യക്ക് മേൽ സ്വാധീനം ഉണ്ടാകുന്നുയെന്ന് വേണം കരുതാൻ. ഇത്തരം പ്രവർത്തികൾ അമേരിക്ക നിരന്തരം ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നുയെന്നാണ് വിമർശിക്കപ്പെടുന്നത്. മോദി മൗനം പാലിക്കുന്നത്തിനുള്ള കാരണം വ്യക്തമല്ലെങ്കിലും അത് ഇന്ത്യയുടെ യശസ്സിന് കോട്ടം തട്ടികൊണ്ടിരിക്കുകയും ലോക മധ്യത്തിൽ അവമതിക്ക് കരണമാകുകയുമാണ്. പാകിസ്ഥാൻ പോലും അമേരിക്കയുടെ പല നടപടികളിലും എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും ഇന്ത്യ മൗനം തന്നെയാണ്. അമേരിക്കയുടെ ഔദാര്യത്തിൽ കഴിയുന്ന രാജ്യമായിട്ടുപോലും പാകിസ്ഥാന് എതിർക്കാൻ ധൈര്യമുണ്ടെങ്കിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിക്കാൻ ഭയക്കുന്നതെന്ത്. ഈ മൗനം എന്തിന് ആർക്കുവേണ്ടി. മോദിയുടെ അടുത്ത ആൾക്കാരായ അദാനിക്കെതിരെ അമേരിക്കയിൽ കേസ്സുണ്ട് . അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് അംബാനിയോട് വിശദീകരണം അമേരിക്ക ആവശ്യപ്പെടുകയുണ്ടായി. എപ്‌സ്റ്റിൻ ഫയലിൽ മോദിയുൾപ്പെടെയുള്ള ഭരണം കൈയാളുന്നവരുടെ പേരുണ്ട്. മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂയെന്നാണോ. മോദി പിൻഗാമികളെ വിമർശ്ശിക്കുമ്പോൾ അവരെടുത്ത ധീരമായ പ്രവർത്തികൾ നടന്നുപോകരുത്.
