രാശിഫലം (23-02-2026 തിങ്കള്‍)

ചിങ്ങം: ഐശ്വര്യ പൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ഉദേശിച്ച പ്രതിഫലം ലഭിക്കാന്‍ നിങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ശത്രുക്കള്‍ നിങ്ങളെ തളര്‍ത്താന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് മുന്നില്‍ വിജയിച്ച് കാണിച്ച് കൊടുക്കണം.

കന്നി: നിങ്ങള്‍ കാത്തിരുന്ന കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ നിങ്ങൾ ശ്രമിക്കും. പ്രതികൂല സാഹചര്യങ്ങളെ മൃദുവായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.

തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും വസ്‌ത്രങ്ങളും വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും.

വൃശ്ചികം: മാനസിക ശാരീരിക അവസ്ഥകള്‍ ഇന്ന് മെച്ചത്തിലായിരിക്കും. ശത്രുക്കള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കും. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും.

ധനു: നിങ്ങള്‍ക്കിന്ന് നല്ല ദിനമല്ല. ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലി സ്ഥലത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. അതിനാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിങ്ങള്‍ അനുഭവിച്ച മാനസിക സമ്മര്‍ദം നിങ്ങളെ വളരെയധികം അസ്വസ്ഥപ്പെടുത്തിയേക്കാം.

മകരം: ജീവിത വിജയത്തിനായി കൂടുതല്‍ പരിശ്രമിക്കുക. ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമുണ്ട്. ഈ ഗുണങ്ങൾ നിങ്ങളെ വിജയത്തിലേക്ക്‌ നയിക്കും. നിങ്ങളുടെ പദ്ധതിപ്രകാരമുള്ള ഫലം ഇല്ലെങ്കിലും കോപവും ഉത്കണ്ഠയും അടക്കി നിങ്ങളുടെ പദ്ധതികളിൽ വിശ്വാസമർപ്പിച്ച്‌ ഇരിക്കുക.

കുംഭം: മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുക. മറ്റാരെങ്കിലും ചെയ്‌ത പ്രവൃത്തി നിങ്ങള്‍ക്ക് വിനയായേക്കാം. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും പഴി കേള്‍ക്കേണ്ടിവരും.

മീനം: ഇന്ന് നിങ്ങൾ സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെടുന്നത് സാഹചര്യങ്ങള്‍ ശത്രുതാപരമാക്കും. ചെലവിലും നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങൾക്കിന്ന് ക്ഷീണം തോന്നാനിടയുണ്ട്. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങള്‍ക്കിടയില്‍ പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. അമിത ഭക്ഷണം ഒഴിവാക്കുക.

മേടം: പഴയ ഓര്‍മകള്‍ പുതുക്കും വിധമുള്ള കാര്യങ്ങള്‍ ഇന്ന് സംഭവിക്കും. നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക ചെലവുകള്‍ നിയന്ത്രിച്ച് ഭാവിയിലേക്ക് സമ്പാദ്യം കരുതും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കില്ല. കാര്യങ്ങള്‍ യുക്തിപൂര്‍വ്വം മുന്നോട്ട് നീക്കാന്‍ ശ്രമിക്കുമെങ്കിലും അതിന് സാധിക്കാതെ വരും. ചിലപ്പോള്‍ നിങ്ങൾക്ക്‌ തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. എന്നാല്‍ ഭയപ്പെടേണ്ടതില്ല. ഈ ദിവസവും മറ്റെല്ലാ ദിവസവും പോലെ കടന്നുപോകും.

മിഥുനം: നല്ലൊരു ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്. സുഹൃത്തുക്കള്‍ക്കിടയില്‍ നിങ്ങളിന്ന് തിളങ്ങും. നിങ്ങളുടെ കഴിവും പ്രശസ്‌തിയും വാഴ്‌ത്തപ്പെടും. പങ്കാളിയുമായി സമയം ചെലവിടാന്‍ സാധിക്കും. ശാരീരിക സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്താന്‍ സമയം കണ്ടെത്തും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് വളരെ സങ്കീര്‍ണമായ ദിവസമായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം. ഭക്ഷണശീലങ്ങളിൽ ബോധപൂർവ്വം തന്നെ നിങ്ങള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അത് നിങ്ങള്‍ക്ക് ശക്തിപകരും.

Leave a Comment

More News