ചികിത്സാ പിഴവ്; പട്ടാമ്പി തലൂക്ക് ആശുപത്രിയിലെ യുവതിയുടെ മരണം; കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണം: വിമൻ ജസ്റ്റിസ്

പട്ടാമ്പി: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ മരണപ്പെട്ട പൂർണ്ണ ഗർഭിണിയായ മേഴത്തൂർ സ്വദേശിനി നൗഷിജയുടെ മരണം ആശുപത്രിയിലെ ഡോക്ടർമാരുടെ നിരുത്തരവാദപരവും പൂർണ അലംഭാവവും മൂലമാണെന്ന് വിമൻജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡൻ്റ് ഷക്കീല ടീച്ചർ പറഞ്ഞു.

സാധാരണക്കാരായ രോഗികളുടെ ആശ്രയമായ സർക്കാർ ആശുപത്രികളിലെ അവസ്ഥ കേരളത്തിലുടനീളം വളരെ പരിതാപകരമായി മാറിയിരിക്കുന്നു വെന്നും, നൗഷി ജയുടെ മരണത്തിന്നിടയാക്കിയവരെ ഉടനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നൗഷിജയുടെ വീട് സന്ദർശിച്ച് കൊണ്ട് അവർ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ഫൗസിയ അബുലൈസ്, വൈസ് പ്രസിഡൻറുമാരായ പ്രസന്ന, എ പി സീനത്ത്, സെക്രട്ടറി ഫെൻസിയ എന്നിവർ സംസാരിച്ചു.

Leave a Comment

More News