ന്യൂയോര്‍ക്ക്: അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) 95-ാമത്തെ വയസ്സില്‍ കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വച്ച് അന്തരിച്ചു. പാലാ രൂപതയില്‍പ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല കുളങ്ങര തറവാട്ടിലെ ഔസേപ്പ് – അന്ന ദമ്പതികളുടെ നാലാമത്തെ പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ കെ.ടി. ജോസഫ് കൂവള്ളൂര്‍.
മക്കള്‍: തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്, ജോസ് ജോസഫ് കൂവള്ളൂര്‍ – വെമ്പള്ളി, റോസ കെ.ജെ. പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ,
അഗസ്റ്റിന് ജോസഫ് കൂവള്ളൂര്‍, സെലിന് തോമസ് ഉറുമ്പേല്‍ – ചേര്‍പ്പുങ്കല്‍, ലൂക്കോസ് ജെ. കൂവള്ളൂര്‍ – ജോസ്ഗിരി, സക്കറിയാ ജോസഫ് കൂവള്ളൂര്‍ (പോട്ടക്കേറില്‍-സ്ലീവാപുരം), റോബര്‍ട്ട് ജോസഫ് കൂവള്ളൂര്‍ – കടപ്ലാമറ്റം.
മരുമക്കള്‍: സിസിലി തോമസ് കൂവള്ളൂര്‍ ഓരത്തേല്‍ – കുറുപ്പന്തുറ, ഏലിയാമ്മ പാലവേലില്‍ – പട്ടിത്താനം, പി.യു. ജോസഫ് പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ, തോമ്മാച്ചന് ഉറുമ്പേല്‍ – ചേര്‍പ്പുങ്കല്‍, ലിസ്സി ലൂക്കോസ് നിരവത്ത് ഉന്നംതടത്തില് – വയലാ, മിനി വര്‍ഗീസ് പോട്ടക്കേരില്‍ – സ്ലീവാപുരം, ജയ്മോള്‍ റോബര്‍ട്ട് കൂവള്ളൂര്‍ – ആലയ്ക്കല്‍-വെറ്റിലപ്പാറ(മുന്കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ്).
കൊച്ചുമക്കള്‍: അഞ്ജലി മാത്യു – കാലിഫോര്‍ണിയ, ജോസഫ് തോമസ് കൂവള്ളൂര്‍ – ന്യൂയോര്‍ക്ക്, ജിന്‍സി ജോസ് – യു.കെ., റോസിലിന് രാജു – വെമ്പള്ളി, എലിസബത്ത് ജോമറ്റ് – യു.കെ., ആല്ബിന് ജോസഫ് – ഓസ്ട്രേലിയ, ബിബിന്‍ ജോസഫ് – ഓസ്ട്രേലിയ, ചിഞ്ചു ക്ലെമന്റ് – അര്‍ബന്‍ ബാങ്ക് കീഴൂര്‍, ജിസ്മി ജോബിള്‍ – ന്യൂസിലാന്റ്, ജെസ്ലിന് ജമിസ്സ് – ഓസ്ട്രേലിയ, ജോബിന് ലൂക്കോസ് കൂവള്ളൂര്‍ – ഗുജറാത്ത്, മെര്ലിന് ലൂക്കോസ് കൂവള്ളൂര്‍ – സ്കോട്ട്ലന്റ്, മാര്‍ഗരറ്റ് സകറിയാ – ദുബായ്, ജൂഡി സകറിയാ-മൈസൂര്‍, ജോര്‍ജ് സകറിയാ – സ്ലീവാപുരം, റവ. ഫാ. ജോസഫ് കൂവള്ളൂര്‍ – പാലാ രൂപത കാനഡാ പ്രോവിന്‍സ്, ററിന്റു മരിയ-കുവൈറ്റ്.
സന്തോഷ് ജോർജ് കുളങ്ങര സഹോദര പുത്രന്റെ പുത്രനാണ്.
ഭൗതീക ശരീരം ഫെബ്രുവരി 26 വ്യാഴാഴ്ച 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുകയും 27ന് വെള്ളിയാഴ്ച 10.30ന് കടപ്ലാമറ്റം സെന്റ് മേരീസ് ഫെറോന പള്ളിയില്‍ വച്ച് സംസ്ക്കാര ശുശ്രൂഷകള്‍ക്കു ശേഷം പള്ളി വക കുടുംബ കല്ലറയില്‍ അടക്കുന്നതുമായിരിക്കും.
വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ +1-914-409-5772.
