ശബരിമല സ്വര്‍ണ കവര്‍ച്ച: മൂന്ന് പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി; തന്ത്രി കണ്ഠരര് രാജീവരരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ശബരിമല സ്വര്‍ണ്ണ മോഷണക്കേസിലെ പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍ എന്നിവരുടെ റിമാന്‍ഡ കാലാവധി കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍

അതിനിടെ, കെ.എസ്. ബൈജു നാളെ സ്വാഭാവിക ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് പറഞ്ഞു. ദ്വാരപാലക ശില്പ കേസിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തെ കട്ടിളപ്പടി കേസിൽ ജാമ്യം ലഭിച്ചിരുന്നു. പങ്കജ് ഭണ്ഡാരിയെ ഓൺലൈനായി കോടതിയിൽ ഹാജരാക്കി. മറ്റ് രണ്ട് പേരെ നേരിട്ടും ഹാജരാക്കി. ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചാല്‍ കെ എസ് ബൈജുവിന് പുറത്തിറങ്ങാൻ കഴിയും. 6 പ്രതികൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ്. ജയിലിലായിരുന്നപ്പോൾ മെഡിക്കൽ കോളേജിൽ നടത്തിയ ആൻജിയോഗ്രാമിൽ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇതുൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനാണ് തന്ത്രിയെ ഇപ്പോള്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Leave a Comment

More News