രാശിഫലം (26-02-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. യാത്രകൾ പോകാൻ സാധ്യത. എന്നാൽ പല അവസരങ്ങൾ നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി സംഭാഷണത്തിൽ ഏർപ്പെടും. എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം.

കന്നി: ഈ ലോകത്ത് യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ പറ്റിയ ദിവസമാണ്. ഏത് ജോലിയാണെങ്കിലും വിജയകരമായി പൂർത്തികരിക്കാൻ സാധിക്കും. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.

തുലാം: നിയമപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അവ ഇന്ന് പരിഹരിക്കപ്പെടും. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ സാധിക്കും. പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. കോപം നിയന്ത്രിക്കുക.

വൃശ്ചികം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അത്യാഗ്രഹവും അമിത പ്രതീക്ഷകളും നിയന്ത്രിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക.

ധനു: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. മോശം പ്രവർത്തിക്കളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക.

മകരം: ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായി കാണപ്പെടും. എന്നാൽ ചുറ്റുപാടും ശ്രദ്ധ വേണം. എതിരാളികൾ നിങ്ങളെ തകർക്കാൻ ശ്രമിക്കും. എന്നാൽ മറ്റുള്ളവരുടെ മുമ്പിൽ വിജയിച്ച് കാണിച്ച് കൊടുക്കുക. വീട്ടിലും ഇന്ന് വളരെ നല്ല അന്തരീക്ഷം ആയിരിക്കും.

കുംഭം: സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ചങ്ങാത്തങ്ങൾ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. ഇന്ന് പുതിയ വാർത്തകൾ കേൾക്കാനിട വരും. ചിരകാല ആഗ്രഹങ്ങൾ ഇന്ന് സാധിക്കും. നിങ്ങളുടെ പ്രവർത്തികളിൽ മറ്റുള്ളവർ ഇന്ന് സന്തോഷിക്കും. മാനസികമായും ശാരീരികമായും ഉന്മേഷവാനായി കാണപ്പെടും.

മീനം: തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും. വിദേശ രാജ്യങ്ങളിൽ പഠിക്കാൻ അവസരം കാത്തിരിക്കുന്നവർക്ക് ഇന്ന് അത് ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ ദിവസം. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഒട്ടേറെ സമയം ചെലവിടും. ഒരു ചെറിയ യാത്രയ്‌ക്ക് സാധ്യത.

മേടം: നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ഇന്ന് സഫലമായേക്കാം. കഠിനാധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ഇന്ന് ആരംഭിക്കുന്ന കാര്യങ്ങളെല്ലാം ഫലപ്രാപ്‌തിയിലെത്തും. ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടതെല്ലാം നിങ്ങള്‍ ചെയ്യും.

ഇടവം: മറ്റുള്ളവരില്‍ നിന്നും ഏറെ സഹായങ്ങള്‍ ലഭിക്കുന്ന ദിവസമാണിന്ന്. ഇന്ന് കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കും. സഹപ്രവര്‍ത്തകരിലും മുതിര്‍ന്ന ഉദ്യോഗസ്ഥരിലും മതിപ്പുളവാക്കും. വിവിധ തരം ഭക്ഷണങ്ങൾ കഴിക്കാൻ അവസരം ലഭിക്കും. സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭിക്കും.

മിഥുനം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ഏറെ നാളായി കണ്ടുമുട്ടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിയെ ഇന്ന് കാണാന്‍ സാധിച്ചേക്കും. മാനസികമായി ഇന്ന് നിങ്ങള്‍ ഏറെ സന്തോഷത്തിലായിരിക്കും. ചെലവുകൾ നിയന്ത്രിക്കണം. ജീവിത പങ്കാളിയില്‍ നിന്നും ആവശ്യമുള്ള പിന്തുണ ലഭിക്കും. ഇത് നിങ്ങള്‍ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം പകരും.

കര്‍ക്കടകം: ജീവിതത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു ദിനമാണിന്ന്. അപ്രതീക്ഷിതമായ പല തിരിച്ചടികളും ലഭിക്കാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയില്‍ നിന്നും മോശമായ പെരുമാറ്റമുണ്ടായേക്കാം. ശത്രുക്കളില്‍ നിന്നും വിട്ടുനില്‍ക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പുതിയ തുടക്കങ്ങള്‍ക്ക് ഇന്ന് അനുയോജ്യമല്ല.

Leave a Comment

More News