മെഡിക്കൽ ഫ്രറ്റേൺസ് മെഡിക്കൽ സമ്മിറ്റ് ഏപ്രിൽ 26 ന്

മെഡിക്കൽ ഫ്രറ്റേൺസ് ഏപ്രിൽ 26 ന് സംഘടിപ്പിക്കുന്ന മെഡിക്കൽ സമ്മിറ്റിൻ്റെ പ്രഖ്യാപനം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവഹിക്കുന്നു

കോഴിക്കോട്: ‘കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്’ എന്ന തലക്കെട്ടിൽ മെഡിക്കൽ ഫ്രറ്റേൺസ് സംഘടിപ്പിക്കുന്ന മെഡിക്കൽ സമ്മിറ്റ് ഏപ്രിൽ 26 ന് തൃശൂരിൽ വെച്ചുനടക്കും. കോഴിക്കോട് വെച്ചുനടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ സമ്മിറ്റിൻ്റെ പ്രഖ്യാപനം നിർവഹിച്ചു.

സമ്മിറ്റിൻ്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വർക്ക്ഷോപ്പിൽ ഡോ. പി.കെ.സാദിഖ്, ഡോ. എ.കെ.സഫീർ, അൻവർ സലാഹുദ്ദീൻ എന്നിവർ സെഷനുകൾ നയിച്ചു. കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന വർത്തമാനകാല വെല്ലുവിളികളും വിദ്യാർത്ഥി പക്ഷത്തുനിന്നുള്ള പരിഹാരങ്ങളും വർക്ക്ഷോപ്പിൽ ചർച്ച ചെയ്തു. മുഹമ്മദ് സഈദ് ടി.കെ, ബാസിത് താനൂർ, ഫയാസ് ഹബീബ്, ഡോ. അഹ്സൻ അലി, ഇഷ്മ സാലിം, ഡോ. നബീൽ അമീൻ, നബ്ഹാൻ താജ് എന്നിവർ സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ രംഗഞ്ഞ പ്രതിസന്ധികളും ചികിത്സ മേഖലയിലെ നീതിനിഷേധങ്ങളും സമ്മിറ്റിലെ പ്രധാന ചർച്ച വിഷയമാക്കുമെന്ന് മെഡിക്കൽ ഫ്രറ്റേൺസ് ഭാരവാഹികൾ പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ, വിദഗ്ധർ എന്നിവരെ ഏകോപിപ്പിച്ചുള്ള പ്രവർത്തനവും പരിപാടികളുമാണ് സമ്മിറ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Comment

More News