
തൃപ്പൂണിത്തുറ: നടൻ ടിനി ടോമിന്റെ മകന് ആദം ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഹിൽ പാലസ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 8:30 ഓടെയാണ് ഇരുമ്പനത്ത് നിന്നുള്ള ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂവരെയും കണ്ടതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യുകയും ദേഹ പരിശോധന നടത്തുകയും ചെയ്തു. ഇവരിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതി കഞ്ചാവ് കണ്ടെത്തി. മൂവരും 20 നും 21 നും ഇടയിൽ പ്രായമുള്ളവരാണ്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
