മേരി ജേക്കബ് (91) ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: കോട്ടയം കറുകച്ചാലില്‍ പുതുപ്പറമ്പിൽ പരേതനായ ജോയ്സ് ജേക്കബിന്റെ ഭാര്യ മേരി ജേക്കബ്‌ (91) ഡിട്രോയിറ്റിൽ നിര്യാതയായി. വീയപുരം പായിപ്പാട് ഇടശ്ശേരി വിരുപ്പിൽ കുടുംബാംഗമാണ്.

മക്കൾ: ബിജു ജേക്കബ് (ഡോൺ ബെഞ്ചമിൻ)‌, സുമൻ പനവേലിൽ (ഡോ. തോമസ്‌ പനവേലിൽ, ഫ്ലോറിഡ).

കൊച്ചുമക്കൾ: ജീന ജേക്കബ്‌, മായ ജേക്കബ്‌, ബ്രാന്‍ഡന്‍ പനവേലിൽ, കെൽവിൻ പനവേലിൽ, സ്റ്റീവൻ പനവേലിൽ.

പരേത കോട്ടയം സി‌എസ്‌ഐ കത്തീഡ്രൽ ഇടവകാംഗമായിരുന്നു. അമേരിക്കയിൽ ഫസ്റ്റ് മെഥഡിസ്റ്റ് ചര്‍ച്ച് (വാറന്‍) അംഗമാണ്. 1980 മുതൽ അമേരിക്കയിൽ സ്ഥിര താമസക്കാരിയായിരുന്നു. ഡിട്രോയിറ്റില്‍ അനേക വർഷങ്ങൾ നഴ്‌സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Wake, Funeral Service and Interment: Saturday 28, 2026 10:00AM to 1:00PM (McCabe Funeral Home, 851 North Canton Center Road, Canton MI), 734 981 4530.

Interment: 2:00PM (White Chapel Memorial Cemetery, 621 West Lake Road, Troy, Michigan, 48098), 248 362 7670

Leave a Comment

More News