തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തത് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാന്‍ ശ്രമിച്ചതിനാണെന്ന് ഡിജിപി റവാദ ചന്ദ്രശേഖർ വിശദീകരണം നൽകി. ഏതൊക്കെ വകുപ്പുകളിലാണ് കേസെടുക്കേണ്ടതെന്ന് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
വിശദമായ പരിശോധനയും അന്വേഷണവും ഉണ്ടാകും. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയാൽ ഉൾപ്പെടുത്താവുന്ന വകുപ്പുകൾക്ക് വ്യക്തത ലഭിക്കും. മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി പറഞ്ഞു.
അതേസമയം, ഐസിയുവിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രിയോടൊപ്പം സെൽഫി എടുത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കില്ല. അറിയാതെ നടന്ന സംഭവമാണിതെന്നും അവരോട് ക്ഷമിക്കുമെന്നും മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജ് ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി ഒരു ശാസനയില്‍ അവസാനിപ്പിച്ചു. വീഴ്ച ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണ്. മാർച്ച് 2 വരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി. മന്ത്രി ഇന്നലെ രാത്രിയില്‍ പത്തനംതിട്ടയിലെ വീട്ടിലെത്തി. മെഡിക്കൽ ബോർഡ് നിർദ്ദേശിച്ച ചികിത്സ മന്ത്രിക്ക് നൽകിവരികയാണ്.
