നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സ് ന്യൂജേഴ്സിയില്‍

ന്യൂജേഴ്സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ 22 മുതല്‍ 25 വരെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത് വെച്ച് (236 Old Tappan Road, Old Tappan, NJ) നടത്തും. 2026 ജനുവരി 9-ാം തീയതി അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ഭദ്രാസനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഭദ്രാസന ആസ്ഥാനത്തു വെച്ച് നടക്കുന്ന കോണ്‍ഫറന്‍സിന്‍റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടക്കാട്ട് (ജനറല്‍ കണ്‍വീനര്‍), ഭദ്രാസന ട്രഷറര്‍ സിമി ജോസഫ് (ജോയിന്‍റ് കണ്‍വീനര്‍), ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി (പബ്ലിസിറ്റി, ഡെലിഗേറ്റ്സ്, മീറ്റിംഗ്), റവ.ഫാ. ബെന്‍സണ്‍ കുര്യാക്കോസ് (മെഡിക്കല്‍, ഡെലിഗേറ്റ്സ്, മീറ്റിംഗ്), ബോബി കുര്യാക്കോസ് (ഫൈനാന്‍സ്, ഓഡിയോ ആന്‍ഡ് വീഡിയോ), റോയി മാത്യു (ഫെസിലിറ്റി, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഫുഡ്, സെക്യൂരിറ്റി), ഷിറിന്‍ മത്തായി (രജിസ്ട്രേഷന്‍, ടൈം മാനേജ്മെന്‍റ്), ജോയി ഇട്ടന്‍, സാബു സ്കറിയ (സ്പോണ്‍സര്‍ഷിപ്പ്), അലക്സ് ജോര്‍ജ് (കള്‍ച്ചറല്‍ പ്രോഗ്രാം, ട്രാന്‍സ്പോര്‍ട്ടേഷന്‍), ജെനു മഠത്തില്‍, എല്‍ദോസ് യോയാക്കി (സ്റ്റേജ്, പ്രോഗ്രാം) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഭദ്രാസന ആസ്ഥാനത്ത് വെച്ച് നടക്കുന്ന ആദ്യത്തെ കോണ്‍ഫറന്‍സ് ചരിത്രവിജയമാക്കി മാറ്റുവാന്‍ എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.

Leave a Comment

More News