ചിങ്ങം: ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കുക മാത്രമല്ല, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെട്ടിരിക്കും. ജോലിസ്ഥലത്ത് ഇന്ന് മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാകും. വ്യക്തി ബന്ധം സംബന്ധിച്ച് ചില വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം. അവ പരിഹരിച്ച് മുന്നോട്ട് പോകുക.
കന്നി: കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ന് നിങ്ങൾ മുൻകൈയ്യെടുക്കുന്നതിലൂടെ പരിഹരിക്കപ്പെടാനിടയാകും. വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും.
തുലാം: ഇന്ന് നിങ്ങൾ വളരെ നാളുകളായി മനസിൽ കൊണ്ടു നടന്ന ഒരു യാത്ര പോകാനിടയാകും. ഒരു ഉല്ലാസ യാത്രയോ ഒത്തുചേരലോ വഴി കുടുംബാംഗങ്ങൾക്കൊപ്പം ദീർഘ നേരം ചെലവഴിക്കാം. ആരോഗ്യം, സാമ്പത്തിക നില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ശുഭകരമായിരിക്കും.
വൃശ്ചികം: വർധിച്ച് വരുന്ന സമ്മർദങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഒരുപാട് നാളായി കൊണ്ടുനടക്കുന്ന പ്രശ്‌നം അടുത്ത സുഹൃത്തിനോട് പറയാനിടയാകും. അതിലൂടെ നിങ്ങളുടെ മനസിൻ്റെ കുറച്ച് ഭാരം കുറഞ്ഞതായി തോന്നും. ഒരുപക്ഷേ പ്രശ്‌ന പരിഹാരത്തിനുള്ള നിർദേശവും അയാളിൽ നിന്ന് ലഭിക്കുന്നതോടെ കൂടുതൽ സമാധാനം നിങ്ങൾക്ക് കൈവരിക്കാം.
ധനു: പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒഴിവാക്കുക. ഇന്ന് വെല്ലുവിളികൾ അധികമായി നേരിട്ടേക്കാം. സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുകൂല ദിവസമല്ല ഇന്ന്. എത്ര കഠിനാധ്വാനം ചെയ്‌താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടാകാം.
മകരം: ആരോഗ്യത്തിന് മുൻഗണന കൊടുക്കുക. നിലവിലുള്ള പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നത് അത്ര എളുപ്പമല്ല. എന്നാലും അവ സമയമെടുത്ത് നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അധികം അലട്ടില്ല.
കുംഭം: ഗുണദോഷഫലങ്ങളുടെ സമ്മിശ്ര ദിവസമാണിന്ന്. ഏറ്റവും അടുത്ത ആളുകൾക്കുവേണ്ടി അല്‍പ്പ സമയം ചെലവഴിക്കും. പങ്കാളിയുമായി വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കും.
മീനം: തൊഴിലിടത്ത് ഇന്ന് വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുക. അല്ലാത്തപക്ഷം അവ നിങ്ങളുടെ ജോലിയെ ബാധിക്കാൻ സാധ്യതയുണ്ട്. സഹപ്രവർത്തകർ നിങ്ങളുടെ സ്വഭാവത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചേക്കാം. ആത്മവിശ്വാസത്തോടെ സത്യസന്ധമായി കാര്യങ്ങൾ ചെയ്യുക.
മേടം: ഇന്ന് നിങ്ങൾക്ക് പല കാര്യങ്ങളിലും പ്രതിസന്ധി നേരിടേണ്ടതായി വരാം. തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ അവസരമുണ്ടാകും. പൊതു മേഖലയിലും വൈദ്യശാസ്ത്ര രംഗത്തും പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഉത്തമ ദിവസം.
ഇടവം: ജോലി സ്ഥലത്തെ മികച്ച പ്രവര്‍ത്തനം മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പ്രശംസയ്‌ക്ക് വഴിയൊരുക്കും. ജോലിയിലെ ആത്മാര്‍ഥത കീഴുദ്യോഗസ്ഥരില്‍ മതിപ്പുണ്ടാക്കും. സാമ്പത്തികമായി നേട്ടമുണ്ടാകാനും ജോലിക്കയറ്റത്തിനും സാധ്യത.
മിഥുനം: ഏറെ ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ട ദിവസമാണിന്ന്. പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് മുതിര്‍ന്നവരില്‍ നിന്നും അഭിപ്രായം തേടാം. ഇത് വലിയ പ്രശ്‌നങ്ങള്‍ നേരിടാതിരിക്കാന്‍ സഹായകമാകും. ഉച്ചയ്‌ക്ക് ശേഷം കാര്യങ്ങള്‍ നിങ്ങള്‍ ഉദേശിച്ചത് പോലെ നടക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് വിജയ ദിവസമാണ്. കഠിനാധ്വാനത്തിന് ഇന്ന് ഫലം ലഭിക്കും. ഭാവി ജീവിതം മികച്ചതാക്കാന്‍ കൃത്യമായ പദ്ധതിയോടെയാകും ഇന്ന് നിങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുക. വളരെ ചിന്തിച്ചെടുത്ത പദ്ധതികൾ ദൃഢനിശ്ചയത്തോടെ നടപ്പിലാക്കും. വളരെ സന്തോഷവും സമാധാന പൂർണവുമായ സുദിനമാണ് ഇന്ന് നിങ്ങളുടേത്.
