ചിങ്ങം: ഇന്ന് നിങ്ങളുടെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. ദമ്പതികൾക്ക് ഇന്ന് അനുഗ്രഹീതമായ ദിവസമായിരിക്കും. കുടുംബത്തിലേക്ക് സന്തോഷവാർത്ത വന്നുചേരും. പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ ഉണ്ടാകും. ഇന്ന് ആഢംബരത്തിനും ആര്‍ഭാടത്തിനുമായി നിങ്ങൾ ധാരാളം പണം ചെലവഴിക്കും.
കന്നി: വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കുക. ചെറിയ വാക്ക് തർക്കം വലിയ പ്രശ്‌നത്തിന് കാരണമായേക്കാം. അതിലൂടെ നിങ്ങൾക്ക് അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വരെ നഷ്‌ടപ്പെടാം. ചെലവുകളെ നിയന്ത്രിക്കുക. ഇല്ലെങ്കിൽ സാമ്പത്തിക നില അപകടകരമായ അവസ്ഥയിലെത്തി മാനസിക സമ്മർദ്ദം ഉണ്ടായേക്കാം.
തുലാം: ഇന്ന് ദിവസം മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത് നല്ല തീരുമാനം ആയിരിക്കുകയില്ല. കൂടുതൽ മാനസിക സമ്മർദ്ദം ഉണ്ടാകുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അധികം ബുദ്ദിമുട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങൾ വിശ്വസ്‌തരീയരായ ആളുകളോട് പറയുന്നത് വഴി കുറച്ച് സമാധാനം ഉണ്ടാകും.
വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സംഭവബഹുലമായിരിക്കും. അത്ഭുതകരമായ ആശയങ്ങൾ, പുതിയ പദ്ധതികൾ എന്നിങ്ങനെയുള്ള എല്ലാ സംരംഭങ്ങളിലും വിജയം നേടാൻ കഴിയുന്ന ഒരു പ്രത്യേക ദിവസമായിരിക്കും നിങ്ങൾക്കിന്ന്. ഒരുപാട് അഭിനന്ദനങ്ങളും ആശംസകളും വന്നുചേരും. സ്വത്ത് വകകളെ സംബന്ധിച്ച തീരുമാനങ്ങൾക്കും കച്ചവടങ്ങൾക്കും ഇന്ന് ഏറ്റവും ഉചിതമായ ദിവസമാണ്.
ധനു: ഇന്ന് നിങ്ങളെടുക്കുന്ന ഓരോ തീരുമാനങ്ങളും വളരെ ആലോചിച്ച് മാത്രം എടുക്കുക. കുടുംബസമേതം മതപരമായ ഒരു യാത്ര അല്ലെങ്കിൽ ആഘോഷങ്ങള്‍ നിങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിക്കുന്നതിന് കാരണമാകും. ഇന്ന് നിങ്ങൾക്ക് നല്ല രീതിയിൽ ജോലി ചെയ്യുന്നതിന് പ്രായസങ്ങളുണ്ടാകും. നിങ്ങളുടെ സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ദിവസത്തിൻ്റെ രണ്ടാം പകുതി കാര്യങ്ങൾ നിങ്ങൾക്ക് അനുയോജ്യമായി വരും.
മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ ആവേശപരമായ സമീപനം പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് കാരണമായേക്കാം. ശാന്തമായ മനോനില പുലർത്തുക. ആവശ്യമുള്ള സമയങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഗുരുതരമായ അസുഖങ്ങൾ അല്ലെങ്കിൽ സമാന അവസ്ഥ ഉണ്ടാകുന്നതിനാല്‍ അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാൻ സാധ്യത.
കുംഭം: ഇന്ന് നിങ്ങളുടെ ബിസിനസ് പങ്കാളികളുമായി നല്ല ബന്ധം പുലർത്തുന്നത് വഴി ആനുകൂല്യങ്ങൾ വന്നുചേരാൻ സാധ്യത. സഹപ്രവർത്തകരുമായുള്ള ചർച്ചകൾ ഒഴിവാക്കുക. അത് അഭിപ്രായ ഭിന്നതകൾ വഴി വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇന്ന് ജോലിസ്ഥലത്ത് കഠിനമായി അധ്വാനിച്ചാലും പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തതിനാൽ നിങ്ങൾ നിരാശനായിരിക്കും. ഗൃഹാന്തരീക്ഷം ശാന്തവും സമാധാനപൂർണവും ആയിരിക്കും.
മീനം: കുടുംബവുമൊത്ത് അധിക സമയം പങ്കിടുന്നതിന് സാധ്യതയുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിസാരമായ കാരൃങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യത. അത് നിങ്ങളെ ഇന്നത്തെ ദിവസം മുഴുവൻ അസ്വസ്ഥനാക്കുന്നതിന് കാരണമായേക്കാം. തൊഴിലിടത്ത് നിന്നും പ്രതീക്ഷിച്ച ഫലങ്ങള്‍ നിങ്ങൾക്ക് ലഭിക്കുന്നതിന് ഇന്ന് കാലതാമസം ഉണ്ടാകും.
മേടം: ഇന്ന് പ്രിയപ്പെട്ടവരെ സന്തോഷത്തിനായി അവരോടൊപ്പം കുറച്ച് സമയം നിങ്ങള്‍ ചെലവഴിക്കും. നിങ്ങളുടെ കുട്ടികള്‍ക്ക് സമ്മാനങ്ങളും വസ്ത്രങ്ങളും ഇന്ന് നിങ്ങള്‍ക്ക് വാങ്ങി കൊടുക്കേണ്ട സാഹചര്യം വരും. രണ്ടാം പകുതിയിൽ ശാരീരിക അസുഖങ്ങളും മാനസിക അസ്വസ്ഥ്യങ്ങളും അനുഭവപ്പെട്ടേക്കാം.
ഇടവം: ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തതില്‍ നിരാശപ്പെടരുത്. പ്രതീക്ഷ കൈവിടാതിരിക്കുക. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും.
മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും അനുഭവിക്കാം. ഈ ദിവസം ഉടനീളം സമാധാനപൂർണമായി കടന്നുപോകും. നിങ്ങളുടെ സഹോദരന്മാരോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു. മറ്റുള്ളവരാൽ ആകർഷിക്കപ്പെടുകയും നന്നായി ഇടപഴകാനും കഴിയും.
കര്‍ക്കടകം: ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരുപാട് സമയം ചെലവഴിക്കുന്നതിനാൽ നല്ല അനുഭവങ്ങളുണ്ടാകും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച് ചെയ്‌തില്ലെങ്കിൽ അത് പ്രശ്‌നങ്ങൾ ഉണ്ടാക്കും. വൈകുന്നേരമാകുമ്പോഴേക്കും പ്രശ്‌നങ്ങള്‍ കലങ്ങി തെളിയും. ശാന്തിയും സമാധാനവും വന്നുചേരും.
