രാഹുൽ മാങ്കൂട്ടത്തിലിനെ ജാമ്യം നിയമവിരുദ്ധമാണെന്ന് ആദ്യം ബലാത്സംഗ കേസ് ഫയല്‍ ചെയ്ത പരാതിക്കാരി സുപ്രീം കോടതിയില്‍

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസ് ഫയല്‍ ചെയ്ത പരാതിക്കാരി സുപ്രീം കോടതിയിൽ ഹർജി നൽകി. രാഹുലിന്റെ ജാമ്യം നിയമവിരുദ്ധമാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. രാഹുൽ ഒരു മനോരോഗിയാണെന്നും ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും അവർ ഹർജിയിൽ പറയുന്നു.

തന്റെ സമ്മതമില്ലാതെ നിരവധി തവണ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. ഗർഭിണിയായിരുന്നപ്പോൾ പോലും താന്‍ സമ്മതം നൽകിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ജാമ്യാപേക്ഷയ്ക്കിടെ ഹൈക്കോടതി നടത്തിയ മിനി വിചാരണ നിയമവിരുദ്ധമായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു.

ഗർഭഛിദ്രത്തിന് താൻ തയ്യാറായിരുന്നില്ല എന്നും ഭീഷണിപ്പെടുത്തി നിർബന്ധിച്ച് സമ്മതിപ്പിച്ചതാണെന്ന് പരാതിക്കാരി പറയുന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ പത്ത് സ്ത്രീകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. രാഹുൽ ഒരു മനോരോഗിയാണ്. സാമൂഹ്യ വിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നു.

കേസ് അന്വേഷണ ഘട്ടത്തിലാണെന്നും അതിനാൽ പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ഇത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും പരാതിക്കാരി സ്വമേധയാ ഗർഭഛിദ്രത്തിന് മരുന്ന് കഴിച്ചതാണെന്നും നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചതെന്നും പരാതിയില്‍ പറയുന്നു.

Leave a Comment

More News