രാശിഫലം (11-03-2026 ബുധന്‍)

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടിക്ക് സാധ്യതയുണ്ട്. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളെ അലട്ടുന്നതാണ്. അമ്മയ്‌ക്ക് രോഗം പിടിപെട്ടേക്കാം. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ജലത്തേയും സ്ത്രീകളോടുള്ള അമിത അടുപ്പവും ഇന്ന് സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴിലിൽ നേരിടുന്ന പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും.

തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ താത്‌പ്പര്യം കാരണം ഇന്ന് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും പ്രശംസിക്കും. വഴക്കുകൾ ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വൃശ്ചികം: എന്നത്തേയും പോലൊരു സാധാരണ ദിവസമായിരിക്കും ഇന്നും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും ഉപഹാരങ്ങൾ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ ആഹ്ലാദകരമാകും. ലൈംഗികജീവിതം മികച്ച നിലയിലായിരിക്കും.

ധനു: വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തതിനാൽ നിങ്ങൾ പല പ്രശ്‌നങ്ങളിലും ചെന്നുചാടും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഇന്നുമുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽകാനുമേ നേരമുണ്ടാകൂ. മാനസികമായി ഇന്ന് നിങ്ങൾ അത്ര സുഖത്തിലായിരിക്കില്ല. നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിചാരിക്കുന്നതിലധികം സങ്കീർണമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും അത്ര തൃപ്‌തികരമായിരിക്കുകയില്ല.

മകരം: വളരെയധികം അനുകൂലമായ ദിവസം. നിങ്ങളുടെ പ്രിയപ്പെട്ട ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ഇന്ന് കാണാനാകും. വിവാഹം കഴിച്ച് മറ്റൊരിടത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നടക്കുന്നതിനുള്ള സാധ്യതകൾ വന്നെത്തും. ഒരു സുഹൃത്തിൽ നിന്ന് അപ്രതീക്ഷിതമായി ഉപഹാരങ്ങൾ വന്നുചേരും.

കുംഭം: മനസും ശരീരവും ഇന്ന് സമാധാനം നിറഞ്ഞതായിരിക്കും. എല്ലാം ഉചിതമായ രീതിയിൽ മുന്നോട്ട് പോകും. തൊഴിൽ മേഖലയിൽ മികച്ചരീതിയിൽ പ്രവർത്തിക്കുകയും നിങ്ങളുടെ ജോലിയെ മറ്റുള്ളവർ അഭിനന്ദിക്കുകയും ചെയ്യും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്. ഒപ്പം സഹപ്രവർത്തകരുടെ പിന്തുണയും കൂടെയുണ്ടാകും.

മീനം: വാക്ക് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ മടിയും മാനസിക സംഘർഷവും അനുഭവപ്പെടും. മനസ് അനാവശ്യ ചിന്തകൾ കൊണ്ടു നിറഞ്ഞതായിരിക്കും. എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മേടം: ദിവസം മുഴുവ‍ൻ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. പക്ഷേ, മറ്റുള്ളവരുമായുള്ള സംസാരത്തിൽ അതീവശ്രദ്ധ പുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും സൃഷ്‌ടിച്ചേക്കാം. ഇന്ന് പുതുതായി എന്തെങ്കിലും ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. അപ്രതീക്ഷിതമായി ധനാഗമമുണ്ടാകും.

ഇടവം: അനുകൂലമായ ദിവസമാണിന്ന്. ശാരീരികവും മാനസികവുമായി ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. സമൂഹത്തില്‍ വിജയം കൈവരിക്കും. വിദൂര സ്ഥലങ്ങളില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യജീവിതം തൃപ്‌തികരമായിരിക്കും. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.

മിഥുനം: ആഗ്രഹിക്കുന്ന കാര്യങ്ങൾ വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. പേരും പ്രശസ്‌തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് കൈവരുമെങ്കിലും, ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂർണമായ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. എന്നാല്‍ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം.

കര്‍ക്കടകം: സമ്മിശ്രഫലങ്ങളുള്ള ദിനമാണിന്ന്. നിങ്ങളുടെ തെറ്റായ ധാരണകൾ മാറും. ചുമതലകൾ ഏറ്റെടുക്കാൻ പ്രാപ്‌തരാവും. മറ്റ് പ്രശ്‌നങ്ങളിൽ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉത്തമം.

Leave a Comment

More News