ടാലന്റ് പബ്ലിക് സ്കൂളിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ ഇഫ്താർ സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി സി.എച്ച് ബഷീർ റമദാൻ സന്ദേശം നൽകുന്നു

വടക്കാങ്ങര : റമദാനിന്റെ ആത്മീയ വിശുദ്ധിയും വ്രതം പ്രാധാനം ചെയ്യുന്ന സാമൂഹിക പ്രതിബന്ധതയും പകർന്നു നൽകി ടാലന്റ് പബ്ലിക് സ്കൂളിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ, സ്കൂൾ കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങി 100 കണക്കിനാളുകൾ പങ്കെടുത്തു.

ഇഫ്താർ സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി സി.എച്ച് ബഷീർ റമദാൻ സന്ദേശം നൽകി. വ്രതം എല്ലാ മത സമൂഹങ്ങളിലും കാണപ്പെടുന്നതിന്റെ പ്രധാന കാരണം അവ മനുഷ്യനെ യഥാർത്ഥ ദൈവിക സരണിയിലേക്ക് നയിക്കുന്നതോടൊപ്പം സഹജീവികളോട് പ്രതിബന്ധതയുള്ള ഒരു ഉത്തമ മനുഷ്യനെ സൃഷ്ടിക്കാൻ പര്യാപ്തമായതു കൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ കമ്മിറ്റി പ്രസിഡന്റ് നജ്മുദ്ധീൻ കരുവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി കെ യാസിർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ, 8 ആം വാർഡ് മെമ്പർ സമീറ തങ്കയത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപികമാരായ നിഷ, ഷൈല, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഖമറുദ്ദീൻ എന്നിവർ നോമ്പ് അനുഭവങ്ങൾ പങ്കുവെച്ചു. സൗദ ടീച്ചർ പ്രാർത്ഥനയും കെ.ടി ബഷീർ നന്ദിയും പറഞ്ഞു.

Leave a Comment

More News