വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി; അദ്ദേഹത്തേയും എസ്എൻഡിപി യോഗത്തിലെ മറ്റു ഭാരവാഹികളെയും സ്ഥാനങ്ങളിൽ നിന്ന് ഉടന്‍ നീക്കം ചെയ്യാന്‍ ഉത്തരവ്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. അദ്ദേഹത്തേയും യോഗത്തിലെ മറ്റ് ഭാരവാഹികളെയും സംഘടനയിലെ സ്ഥാനങ്ങളിൽ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് കേരള ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും നീക്കം ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.

2023 മുതൽ തുടർച്ചയായി മൂന്ന് വർഷം യോഗത്തിന്റെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടതിലൂടെ കമ്പനി നിയമം ലംഘിച്ചതായി രജിസ്ട്രേഷൻ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. യോഗത്തിൽ പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എസ്എൻഡിപി യോഗം സംരക്ഷണ സമിതിയുടെ സാമ്പത്തിക പ്രസ്താവനകൾ സമർപ്പിച്ചിട്ടില്ലെന്ന് ആരോപിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്നാണ് ഉത്തരവ്. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എസ്എന്‍ഡിപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്.

കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്നു വര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയായി. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ജസ്റ്റിസ് ടി ആര്‍ രവിയുടെ ഉത്തരവ്. നിയമപ്രകാരം വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തി.

Leave a Comment

More News