ചിങ്ങം: അംഗീകാരവും പ്രശംസകളും വന്ന് ചേരും. വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ, നിങ്ങളുടെ ജോലിയും, ശ്രമങ്ങളും ഇന്ന് മറ്റുള്ളവരാൽ തിരിച്ചറിയപ്പെടും. ഇത് സാധ്യമാകുന്നത് പങ്കാളിയുടേയോ സഹപ്രവർത്തകരുടേയോ മുതിർന്ന ഉദ്യോഗസ്ഥരുടേയോ പിന്തുണയോടുകൂടിയായിരിക്കും.
കന്നി: ലക്ഷ്യങ്ങളായിരിക്കും ഇന്ന് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. മറ്റുള്ളവരെ ഭരിക്കാനുള്ള കഴിവുകൾ ഇന്ന് പ്രകടിപ്പിക്കും. പല തരത്തിലുള്ള വാശിയും ഇന്ന് കൂടെയുണ്ടാകുന്നതാണ്. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വൈദഗ്ധ്യം ഉണ്ടാകും.
തുലാം: ഏറ്റെടുക്കുന്ന എല്ലാ ജോലിയും തീർക്കാൻ ഇന്ന് സാധിക്കും. എന്ത് ചെയ്താലും അത് വളരെ ഭംഗിയിലായിരിക്കും ഉണ്ടാവുക. നിങ്ങളുടെ കഴിവുകൾക്ക് മറ്റുള്ളവരുടെ പ്രശംസകൾ വന്നെത്തുന്നതിന് സാധ്യതയുണ്ട്.
വൃശ്ചികം: വളരെ സംഭവബഹുലമായ ദിവസമായിരിക്കും ഇന്ന്. നിങ്ങൾ വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ സ്വീകരിക്കണം. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നതായിരിക്കും.
ധനു: ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ത്ഥാടനത്തിനും ഏറെ യോഗം കാണുന്നു. ബന്ധുവീട്ടിലെ ശുഭകര്‍മ്മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്ടിയും സമാധാനവും നിറഞ്ഞതായിരിക്കും. പ്രശസ്തി വർധിക്കും.
മകരം: ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധവേണം. തൊഴില്‍ രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യപ്രശ്നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. വിജയത്തിന് കഠിനാധ്വാനം വേണ്ടിവരും. ഉല്‍കണ്ഠ ഉണ്ടായേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.
കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ശുഭദിനം. സർക്കാർ ജോലിയായാലും ബിസിനസായാലും തൊഴിലില്‍ നേട്ടമുണ്ടാകും. സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. യാത്രകൾക്ക് സാധ്യത.
മീനം: അശുഭാപ്തി ചിന്ത ഇന്ന് മുഴുവൻ കൂടെയുണ്ടാകും. ദൃഢനിശ്ചയം ഉണ്ടായിരിക്കണം. ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി ഒരു ധാരണ ഉണ്ടായിരിക്കണം.
മേടം: മംഗള കർമ്മത്തിൽ പങ്കെടുക്കാനുള്ള മാനസികാവസ്ഥ ഇന്ന് ഉണ്ടായിരിക്കില്ല. ചില പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കും. ശാരീരിക ബുദ്ധിമുട്ടുകൾ വന്ന് ചേരും. കോപം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇടവം: ആത്മീയത നിറഞ്ഞ ദിവസം. ജോലിഭാരം കൂടുതലായിരിക്കും. ഇന്ന് നടത്തുന്ന യാത്രയും ഫലവത്താകില്ല. ഉദാസീനതയും താത്പ്പര്യക്കുറവും പ്രകടമാകുന്നതാണ്. ശാന്തമായിരിക്കാൻ ശ്രമിക്കണം. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും തുടങ്ങാതിരിക്കുക.
മിഥുനം: ബിസിനസ്, വിൽപ്പന, കച്ചവടം വളരെ വെല്ലുവിളികൾ നിറഞ്ഞരായിരിക്കും. മറ്റുള്ളവരോട് ശ്രദ്ധയും പരിഗണനയും ഉണ്ടായിരിക്കണം. പ്രണയിക്കാൻ ഒരു പങ്കാളിയെ ഇന്ന് കണ്ടെത്തിയേക്കാം.
കര്‍ക്കടകം: വളരെ ഉദാരമനസ്ക്കരും മറ്റുള്ളവരോട് തുറന്ന മനസോടെ പെരുമാറുകയും ചെയ്യും. ഇത് എപ്പോഴും നിലനിൽക്കണമെന്നില്ല. ദിവസത്തിൻ്റെ അവസാനം പുത്തൻ തീരുമാനങ്ങൾ എടുത്തുകൊണ്ട് അവസാനിക്കും.
