22 വർഷത്തെ ജയിൽവാസം: നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച് വിട്ടയച്ചു. 2003-ൽ താൻ നോക്കിനടത്തിയിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞ് കുളിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.

കാർമെന്റെ മൂത്ത മകൾ കുഞ്ഞിനെ കുളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വാട്ടർ ഹീറ്ററിലെ തകരാർ കാരണം അമിതമായി ചൂടുള്ള വെള്ളം (147.8 ഡിഗ്രി ഫാരൻഹീറ്റ്) വീണാണ് അപകടമുണ്ടായതെന്ന് പുതിയ തെളിവുകൾ വ്യക്തമാക്കുന്നു.

മാർച്ചിൽ നടന്ന വിചാരണയിൽ കാർമെൻ കുറ്റക്കാരിയല്ലെന്ന് കോടതി കണ്ടെത്തി. ഇതേത്തുടർന്ന് ഇവരെ നാടുകടത്താനുള്ള നീക്കം അമേരിക്കൻ അധികൃതർ ഉപേക്ഷിച്ചു. ഹോണ്ടുറാസ് സ്വദേശിയായ കാർമെന് അമേരിക്കയിൽ തുടരാൻ അനുമതി നൽകി.

Leave a Comment

More News