രാശിഫലം (14-03-2026 ശനി)

ചിങ്ങം: എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന ദിനം. കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. ആരോഗ്യസ്ഥിതി അത്ര മെച്ചപ്പെട്ടതായിരിക്കില്ല. ദിവസത്തിൻ്റെ പകുതിയോളം മികച്ചതായിരിക്കും.

കന്നി: അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍ ഉള്ളതിനാൽ ശ്രദ്ധിച്ച് പണം ചെലവിടുക. മറ്റ് പ്രശ്‌നങ്ങളിൽ ഇടപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കാത്തത് നിരാശപ്പെടുത്തിയേക്കാം.

തുലാം: പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രാവിലെ തന്നെ അതിന് തുടക്കം കുറിക്കുക. ശാരീരികമായും മാനസികമായും പല കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടിവരുന്നതാണ്. വീട്ടില്‍ ശാന്തത പാലിച്ചുകൊണ്ട് തര്‍ക്കങ്ങളില്‍നിന്നും കലഹങ്ങളില്‍നിന്നും അകന്നു നില്‍ക്കുക. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തില്‍ ഐക്യവും സാമാധാനവും ഉണ്ടാകും.

വൃശ്ചികം: ബുദ്ധിമുട്ടുകൾ നിറഞ്ഞ ദിവസം. പ്രത്യേകിച്ച് തൊഴിലിൽ. ഭാരിച്ച അധ്വാനവും കുറഞ്ഞ വേതനവും നിരാശപ്പെടുത്താം. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടില്‍ ശാന്തത പാലിച്ചും സംസാരം നിയന്ത്രിച്ചും കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുക. വൈകുന്നേരത്തോടെ നിങ്ങളുടെ ഗൃഹാന്തരീക്ഷത്തിലെ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരു സായാഹ്ന യാത്രയ്ക്കും‌ സാധ്യതയുണ്ട്.

ധനു: പതിവുപോലൊരു ദിവസമാണിന്ന്. ദിവസത്തിൻ്റെ ആദ്യപകുതിയില്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞുനില്‍ക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ ചില പ്രശ്‌നങ്ങള്‍ നേരിടാം. സാമ്പത്തിക നേട്ടങ്ങള്‍, സമൂഹിക സന്ദര്‍ശനങ്ങള്‍, ക്ഷേത്രദര്‍ശനം എന്നിവയ്‌ക്കൊക്കെ രണ്ടാം പകുതിയില്‍ സാധ്യതയുണ്ട്. ഇന്ന് മുഴുവൻ ഭാര്യയുടെ പിന്തുണയും സഹായവും ഉണ്ടാകും. എന്നാൽ കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ഓഫിസിലും നിരാശാജനകമായ സ്ഥിതിയായിരിക്കും. പലതരം ചിന്തകൾ അലട്ടുന്നതിനാൽ വ്യക്തമായൊരു തീരുമാനമെടുക്കാൻ കഴിഞ്ഞെന്നുവരില്ല.

മകരം: രാവിലെ നേരിടുന്ന ചില പ്രശ്‌നങ്ങളൊഴിച്ചാല്‍ ഇന്ന് വിഷമിക്കാന്‍ മറ്റ് കാരണങ്ങളൊന്നും തന്നെ ഉണ്ടാകില്ല. ദിവസത്തിൻ്റെ ആദ്യ പകുതിയില്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. അപകടസാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കുക. ഉച്ചയ്‌ക്കുശേഷം സ്ഥിതിഗതികള്‍ അനുകൂലമാകും. രാവിലെ മോശമായിരുന്ന ആരോഗ്യനില ക്രമേണമെച്ചപ്പെടും. ഗൃഹാന്തരീക്ഷം സൗഹാര്‍ദ പൂര്‍ണമായിരിക്കും. ദാനധര്‍മ്മങ്ങളും സമൂഹ്യപ്രവര്‍ത്തനങ്ങളും ഉന്മേഷം പകരും.

കുംഭം: സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. വൈകുന്നേരത്തോടെ സാഹചര്യങ്ങള്‍ മോശമാകും. ഗൃഹാന്തരീക്ഷത്തില്ലെ സമാധാനം നഷ്‌ടപ്പെടും. ആയതിനാൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കണം. ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അമിതമായ ചെലവിന് സാധ്യത കാണുന്നു. നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

മീനം: കച്ചവടം അഭിവൃദ്ധി പ്രാപിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടനായിരിക്കും. അത് അവർക്ക് നിങ്ങളോടുള്ള സമീപനത്തിൽ നിന്ന് വ്യക്തമാകുന്നതാണ്. ലാഭവും വരുമാനവും വർധിക്കാൻ സാധ്യതയുണ്ട്.

മേടം: ചെയ്യുന്ന എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓഫിസിലെ ജോലി കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടേണ്ടിവരും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് സംസാരിക്കുക. ഇത് നിങ്ങൾക്ക് ഗുണം ചെയ്യും. ദിവസത്തിൻ്റെ അവസാനത്തിൽ കാര്യങ്ങൾ മെച്ചപ്പെടാം.

ഇടവം: കൂടുതല്‍ വികാരഭരിതനും അസ്വസ്ഥനുമായിരിക്കും. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ മാനസികാവസ്ഥ ബന്ധങ്ങൾ അവസാനിപ്പിക്കുന്ന അവസ്ഥയിലേയ്‌ക്ക് വരെ പോകാം. കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് തടസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുക.

മിഥുനം: ദയനീയസ്ഥിതി മാറ്റിവെക്കേണ്ട സമയമാണിത്. താത്‌പ്പര്യമുള്ള നിരവധി കാര്യങ്ങൾ ഇന്ന് ചെയ്യും. അത് ഷോപ്പിംഗോ, ഭക്ഷണമോ, സാഹസികപ്രവർത്തനമോ, വിനോദമോ എന്തും ആകാം.

കര്‍ക്കടകം: ജോലിയിൽ പൂർണമായും ശ്രദ്ധ ചെലുത്താൻ സാധിച്ചെന്ന് വരില്ല. അമ്മയുടെ ഭാഗത്തു നിന്നുള്ള ശുഭ വാർത്ത കുടുംബാന്തരീക്ഷത്തെ കൂടുതൽ സന്തോഷകരമാക്കും. മാനസികവും ശാരീരികവുമായി ഇന്ന് നല്ല സ്ഥിതിയിലായിരിക്കും.

Leave a Comment

More News