ചിങ്ങം: സമ്മിശ്രാനുഭവങ്ങൾ നിറഞ്ഞ ദിവസം. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. അമ്മയിൽ നിന്നും ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികളാൽ സൃഷ്ടിക്കപ്പെടുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് ഉത്കണ്ഠാകുലനാക്കുകയും, സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.
കന്നി: ചർച്ചകളിൽനിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് വാക്കുതർക്കങ്ങളിലേക്ക് നയിച്ചേക്കാം. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ ആശ്വാസം പകരും. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ കരുതലോടെ ചെയ്യണം.
തുലാം: സർക്കാർ ജോലി ചെയ്യുന്നർക്ക് ഉത്തമമായ ദിവസം. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങൾ തിരിച്ചറിയപ്പെടുകയും സ്തുത്യർഹമായ സേവനങ്ങൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. അമിതമായ സംസാരം നിയന്ത്രിക്കുന്നതാണ് നല്ലത്.
വൃശ്ചികം: പുതിയ സംരംഭങ്ങൾ, കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ഒത്തുചേരൽ, വിനോദയാത്ര എന്നിവയൊക്കെ കാത്തിരിക്കുന്നു. കളിയും ചിരിയും ഉല്ലാസവും നിറഞ്ഞ അപൂര്‍വമായ ഒരു ദിവസമാണിന്ന്. സഹോദരങ്ങളുമായുള്ള ബന്ധവും, ആരോഗ്യനിലയും മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ യാത്രയ്ക്ക് സാധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായ കാര്യങ്ങൾക്കും ഭാഗ്യദിനം. സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവെക്കും.
ധനു: മാനസികനില നന്നായിരിക്കില്ല. കോപം നിയന്ത്രിക്കുക. ക്ഷമയോടെ പ്രവർത്തിക്കുക. ചിന്തിച്ച് വേണം മുൻപോട്ട് പോകാൻ. സാമ്പത്തിക ബുദ്ധിമുട്ടിന് സാധ്യത. പണം സൂക്ഷിച്ച് ചെലവാക്കുക.
മകരം: ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും ഫലം കാണും. അന്തസും പ്രശസ്തിയും വര്‍ധിക്കും. തൊഴിലില്‍ പ്രൊമോഷൻ ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാകില്ല.
കുംഭം: സംസാരം കൊണ്ട് മറ്റുള്ളവരെ കീഴ്പ്പെടുത്തും. ഇവൻ്റുകളിലും മീറ്റിങുകളിലും മികച്ച രീതിയിൽ അവതരണങ്ങൾ നടത്താൻ നിങ്ങളുടെ ഭാഷാ വൈദഗ്ധ്യം സഹായിക്കും. അവിടെ വിജയിക്കും. മറ്റുള്ളവർ നിങ്ങളെ അംഗീകരിക്കുന്നില്ലെങ്കിൽ വിഷമിക്കേണ്ട ആവശ്യമില്ലെന്ന് മനസിലാക്കുക.
മീനം: ചിന്തകൾക്കൊണ്ട് നിറഞ്ഞ ദിവസം. അയൽക്കാരുമായി നല്ലബന്ധം ഉണ്ടാക്കാൻ തീരുമാനിക്കും. ആത്മീയ ചിന്തകൾ വന്ന് ചേരും. ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഇടയാകും.
മേടം: പല സമ്മർദങ്ങളും വന്ന് ചേരുമെങ്കിലും ഇത് നന്നായി കൈകാര്യം ചെയ്യും. ഇന്ന് കിട്ടുന്ന ഫലങ്ങൾ പ്രതീക്ഷകളുമായി പൊരുത്തപ്പെടണമെന്നില്ല. അതിനാൽ ക്ഷമ ഉണ്ടായിരിക്കുന്നത് ഗുണം ചെയ്യും.
ഇടവം: കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച ദിനം. ജോലിസ്ഥലത്ത് മികച്ച രീതിയിൽ പ്രവർത്തിക്കും. സഹപ്രവർത്തകർ, മേലധികാരികൾ, പങ്കാളി, എതിരാളികൾ എന്നിവരുടെ പിന്തുണ എല്ലാ കാര്യത്തിലും നേടിയെടുക്കാൻ സാധിക്കും. എങ്കിലും ചെയ്യുന്ന കാര്യത്തിൽ അൽപ്പം ശ്രദ്ധ ഉണ്ടായിരിക്കണം.
മിഥുനം: അനുകൂലമായ ദിവസമായിരിക്കില്ലിന്ന്. വളരെ ജാഗ്രതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വെയ്ക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. പിരിമുറുക്കം കാരണം കയർത്ത് സംസാരിക്കാനിടയുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ പ്രയോഗിക്കാതിരിക്കുക.
കര്‍ക്കടകം: അടുത്ത സുഹൃത്തുക്കൾക്ക് നിങ്ങളോട് താത്പ്പര്യം ഉണ്ടാകും. നിങ്ങൾ അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും യാത്രകൾക്ക് പദ്ധതിയിടുകയും ചെയ്യുന്നതാണ്. സ്നേഹവും, ഹൃദ്യമായ ബന്ധങ്ങളും വളരെക്കാലം നീണ്ടുനിൽക്കുകയും ഫലപ്രദമാകുകയും ചെയ്യും.
