കെ പി എ ഇഫ്‌താർ മീറ്റ് 2026 സാമൂഹിക സാംസ്കാരിക ഐക്യദാർഢ്യ സംഗമ വേദിയായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് 2026 ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് സാംസ്കാരിക ഐക്യദാർഢ്യ സംഗമ വേദിയായി മാറി.

ബഹ്‌റൈൻ സൽമാനിയ കെസിഎ ഓഡിറ്റോറിയത്തിൽ പ്രത്യേകമായി ക്രമീകരിച്ച ഹാളിൽ ഫെബ്രുവരി അവസാന വാരം നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 750 ൽ അധികം ആളുകൾ പങ്കെടുത്തു.

കെ പി എ ഇഫ്താർ 2026 കമ്മിറ്റി ജനറൽ കൺവീനർ നവാസ് കുണ്ടറയുടെ ആമുഖത്തോടെ തുടങ്ങിയ ഇഫ്താർ സംഗമം കെ പി എ വൈസ് പ്രസിഡന്റ്‌ കോയിവിള മുഹമ്മദ് കുഞ്ഞ് ഉത്‌ഘാടനം ചെയ്തു. കെ പി എ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം ആശംസിച്ചു.ബഹ്റൈൻ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് റമദാൻ നദ്‌വി, ബഹ്‌റൈൻ സി എസ് ഐ പാരിഷ് വികാരി റവറൻസ് ഫാദർ മാത്യൂസ് ഡേവിഡ് എന്നിവർ റമളാൻ സന്ദേശം നൽകിയ ചടങ്ങിൽ കെ പി എ ട്രഷറർ മനോജ് ജമാൽ നന്ദി രേഖപ്പെടുത്തി.

കെപിഎ സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ.കെ പി എ ഇഫ്‌താർ 2026 ജോയിന്റ് കൺവീനറന്മാരായ വിനു ക്രിസ്റ്റി, ജോസ് മങ്ങാട്, നവാസ് ജലാലുദ്ദീൻ, പ്രമോദ് വി എം, ഷമീർ സലിം എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ Adv. ബിനു മണ്ണിൽ, ഡോക്ടർ ബാബു രാമചന്ദ്രൻ, ഫ്രാൻസിസ് കൈതാരം.കെ പി എ രക്ഷാധികാരി ചന്ദ്ര ബോസ്, ബിജു മലയിൽ,ബിനോജ് മാത്യു,കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ, സെക്രട്ടറി വിനു ക്രിസ്റ്റി,ബഹ്റൈൻ പ്രതിഭ രക്ഷാധികാരിയും ലോക കേരള സഭ അംഗങ്ങളുമായ സുബൈർ കണ്ണൂർ, ബിനു മണ്ണിൽ,ശ്രീജിത്ത്.

പിജിഎഫ് പ്രസിഡന്റ്ബിനു ബിജു. കെഎംസിസി ഗഫൂർ കൈപ്പമംഗലം.ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ.സാമൂഹ്യ പ്രവർത്തകരായ കെ ടി സലീം, റഫീഖ് അബ്ദുള്ള, സയ്യിദ് ഹനീഫ്, അരുൾ ദാസ്, നൗഷാദ് പാനൂർ, അസീൽ അബ്ദുറഹ്മാൻ,ദീപക് തണൽ, അൻവർ നിലമ്പൂർ, അമൽ ദേവ്, മണിക്കുട്ടൻ.പാലക്കാട് അസോസിയേഷൻ ജ്യോതി മേനോൻ, സൽമാനുൽ ഫാരിസ്.കോഴിക്കോട് അസോസിയേഷൻ ജ്യോതിഷ് പണിക്കർ. മലപ്പുറം അസോസിയേഷൻ പ്രവീൺ മേൽപത്തൂർ, ചെമ്പൻ ജലാൽ. മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര.മാധ്യമ പ്രവർത്തകരായ ഇ വി രാജീവൻ, രാജീവ് വെള്ളിക്കോത്ത് ബഹറിൻ പ്രതിഭ പ്രസിഡന്റ് മഹേഷ്,ജനറൽ സെക്രട്ടറി സുലേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിവിൻ കുമാർ,സതീഷ്. ഐ വൈ സി സി അനസ് റഹീം.മൈത്രി ബഹറിൻ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ,വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ. ലോക കേരളസഭ അംഗമായ ജേക്കബ് മാത്യു, നവ കേരള ഷാജി മുതല,പി കെ ബഷീർ.ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം മിഥുൻ മോഹൻ തുടങ്ങി ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകള്‍ അറിയിച്ചു.

കെ പി എ ഇഫ്‌താർ ജോയിന്റ് കൺവീനർ മാരായ വിനു ക്രിസ്റ്റി, നവാസ് കരുനാഗപ്പള്ളി, ജോസ് മങ്ങാട്, പ്രമോദ് വി എം , ഷമീർ സലിം. സബ് കമ്മിറ്റി -കൺവീനർമാർ.സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍,പ്രവാസിശ്രീ യൂണിറ്റു ഹെഡുകള്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Leave a Comment

More News