ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളിലൊരാളായ യോബാൾഡ് പെരേര (91) മാർച്ച് 17-ന് രാത്രി ലോംഗ് ഐലന്റ് വെസ്റ്റ്ബറിയിലെ സ്വവസതിയിൽ വെച്ച് അന്തരിച്ചു.
അമേരിക്കൻ മലയാളി ക്രൈസ്തവരുടെ ആദ്യ സംഘടനകളിൽ ഒന്നായ ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും പ്രവർത്തകരിൽ ഒരാളുമായിരുന്ന തിയോബാൾഡ് ഇന്ത്യാ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സ്ഥാപക നേതാവും ഗ്രെയ്റ്റർ ന്യൂയോർക്ക് കേരള സമാജത്തിന്റെ ആദ്യകാല സഹായിയും ന്യൂയോർക്ക് സീറോ മലങ്കര കമ്മ്യൂണിറ്റിയുടെ സഹകാരിയും ആയിരുന്നു.
ഭാര്യ: സൂസൻ
മക്കൾ: സുതി സൈമൺ, സീമാ പാൽമെർസൺ.
മരുമക്കൾ: സാജു സൈമൺ, ജോസഫ് പാൽമെർസൺ.
ചെറുമക്കൾ: റഫായേൽ പാൽമെർസൺ, ദിവ്യ പാൽമെർസൺ, സെയ്ജ് പാൽമെർസൺ, റെവണി സൈമൺ, ഡാനിക സൈമൺ.
സംസ്ക്കാരം പിന്നീട്
