
എടത്വ: നദികളിലെ മാലിന്യങ്ങളെ സംബന്ധിച്ച് വാർത്തയായതിനെ തുടർന്ന് ഒടുവിൽ പരിഹാരമായി. എടത്വ പഞ്ചായത്ത് ഓഫിസിനും വില്ലേജ് ഓഫീസിനും പിന്നിൽ ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയുടെ മുന്നിലൂടെ ഒഴുകുന്ന നദിയിലാണ് മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടകലും പുല്ലും വളർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട് കിടന്നത്.
മാലിന്യം അടിഞ്ഞ് കൂടി ജലസ്രോതസുകൾ മലിനമാക്കുന്ന പ്രവണതക്കെതിരെ എടത്വ വികസന സമിതി ഉന്നതാധികാര സമിതിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. കൂടാതെ, ഇതുസംബന്ധിച്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വേമ്പനാട് കായൽ പുനരുദ്ധാരണ പദ്ധതി പ്രകാരം എടത്വ ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഗ്രാമ പഞ്ചായത്ത് അംഗം ജി ജയചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.


