ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രൊമോഷന് കൊണ്ടോ അഭിനന്ദനം കൊണ്ടോ നിങ്ങളുടെ ജോലി കൂടുതൽ മെച്ചപ്പെടും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങളുടെ ദിവസമായിരിക്കും. വാദപ്രതിവാദങ്ങളിൽ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്ന് നില്ക്കുക. ഇന്ന് നിങ്ങൾ കച്ചവട, സാമ്പത്തിക കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. ഇല്ലാത്ത പക്ഷം വലിയ നഷ്ടങ്ങൾ ഉണ്ടായേക്കാം.
തുലാം: എടുത്തുചാട്ടം ആപത്താകും. ഇന്ന് വളരെ ശ്രദ്ധയോടെ പെരുമാറുക. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അല്പം ആശ്വാസവും സന്തോഷവും നല്‍കും. ആത്മീയ കാര്യങ്ങളിൽ ഇടപെഴകുന്നത് സമാധാനം നല്‍കും.
വൃശ്ചികം: ഉല്ലാസഭരിതമായ ശുഭദിനം. സമൂഹത്തില്‍ നിങ്ങൾക്ക് ബഹുമാനവും അംഗീകാരവും ലഭിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോകുകയോ അല്ലെങ്കില്‍ ഒരു വിനോദയാത്ര പോകുകയോ ചെയ്യും. ഇന്ന് നിങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങൾ പൂർത്തിയാക്കും. നിങ്ങളുടെ ജീവിതപങ്കാളി ഇന്ന് നിങ്ങള്‍ക്കായി പ്രത്യേകം സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്നത് നിങ്ങളെ കൂടുതൽ സന്തോഷവാന്മാരാക്കും.
ധനു: ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ ധനുരാശിക്കാര്‍ക്ക് വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും, അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്ടനാക്കും.
മകരം: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. എല്ലാകാര്യത്തിലും ചെറിയ നിസകരണ മനോഭാവം അനുഭവപ്പെടും. മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും, അവരുമായുളള അഭിപ്രായഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. സുഹൃത്തുക്കളുമായോ ശത്രുക്കളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. ശാന്തമായി കാര്യങ്ങളെ സമീപിക്കുക.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. ഈ രാശിക്കാരായ സ്ത്രീകള്‍ ഇന്ന് സൗന്ദര്യ വര്‍ദ്ധക വസ്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും. വസ്തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക.
മീനം: നിങ്ങളുടെ കഴിവുകളും ഉറച്ച തീരുമാനവും വിജയത്തിലേക്ക് നിങ്ങളെ നയിക്കാം. അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയര്‍ത്തും. പ്രിയപ്പെട്ടയാളുമായി യാത്ര പോകുന്നത് ഇന്ന് നിങ്ങൾക്ക് നല്ല അനുഭവും ഉണ്ടാക്കും. ജീവിതം ഭംഗിയായി മുന്നോട്ട് പോകാന്‍ ഏതാനും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വന്നേക്കാം. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും.
മേടം: പ്രശ്നങ്ങളെ ശാന്തമായി സമീപിക്കുക. ഇന്ന് നിങ്ങള്‍ക്ക് കുടുംബത്തിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടിവരും.നിങ്ങളുടെ വാക്കും കോപവും നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസിനെ വ്രണപ്പെടുത്തേണ്ടിവരും. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ചിട്ട വരുത്തുക.
ഇടവം: ഇന്ന് ധനപരമായ നേട്ടങ്ങള്‍ക്ക് പുറമേ, പുതിയ സാമ്പത്തിക സ്രോതസുകള്‍ നിങ്ങൾക്കായി തുറന്ന് കിടക്കും. മാനസികമായ വളരെ സന്തോഷം തോന്നുന്ന സുദിനം. ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കും.
മിഥുനം: ഇന്ന് വേണ്ടത്ര മുന്‍കരുതലെടുക്കുക. നിങ്ങളുടെ ക്ഷിപ്രകോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതി സൃഷ്ടിക്കുകയും ചെയ്യും. ധ്യാനം പരിശീലിക്കുന്നതിലൂടെ ശാന്തത കൈവരും. മോശമായ ആരോഗ്യ നിലയെയും മെച്ചപ്പെടുത്തും. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാമെന്നതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് ശ്രദ്ധിച്ച് വാഹനമോടിക്കുക.
കര്‍ക്കിടകം: ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങൾക്ക് സാധിക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ ഉണ്ടാകും. വരുമാനം ഗണ്യമായി വര്‍ധിക്കും. നിങ്ങൾക്കിന്ന് ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘ കാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് നിങ്ങളുടെ ഉല്ലാസഭരിത മനോഭാവത്തിന് കാരണമാകാം. അവിവാഹിതരും ഒരു പുതിയ ജീവിതം തുടങ്ങാൻ ഇടവരും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനുമിടവരും. ഇത് ഈ ദിവസത്തെ കൂടുതൽ സന്തോഷമാക്കും.
