ചിങ്ങം: ദിവസത്തിൻ്റെ ആദ്യ പകുതിയില്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. ഇന്ന് നിങ്ങൾ കടുത്ത സമ്മർദ്ദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. ഉച്ചയ്ക്കുശേഷം സ്ഥിതിഗതികള്‍ അനുകൂലമാകും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ തർക്കത്തിൽ ഏർപ്പെടാതിരിക്കുക.
കന്നി: ഇത് നിങ്ങൾക്ക് വളരെ നല്ല ദിവസമാണ്. ഭാഗ്യം നിങ്ങളെ തേടിവരും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങൾക്ക് പ്രയോജനകരമായ കാര്യം ചെയ്യുന്ന സന്ദർഭമുണ്ടാകും. ഇത് നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കാൻ കാരണമാകും. ഉച്ചയ്ക്ക് ശേഷം ചെറിയ കാര്യതടസങ്ങളുണ്ടായേക്കാമെങ്കിലും ആശങ്കപ്പെടേണ്ടതില്ല.
തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. വളരെക്കാലമായി നീണ്ടുനിൽക്കുന്ന നിയമ തർക്കങ്ങൾ ഇന്ന് പരിഹാരിക്കപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുത്തേക്കാം. ബിസിനസ് ആവശ്യത്തിനായി യാത്ര ചെയ്യാം. വാദപ്രതിവാദങ്ങളിൽ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും അകന്ന് നില്ക്കുക.
വൃശ്ചികം: ഇന്ന് വളരെ തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കും. നിങ്ങളുടെ ചിന്ത മുഴുവനുമിന്ന് ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന മറ്റ് കാര്യങ്ങളിലുമായിരിക്കും. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറും. നിങ്ങൾക്ക് അനുകൂലമായ കാര്യങ്ങളാകും പിന്നീടങ്ങോട്ട്.
ധനു: ഇന്ന് നിങ്ങളിലേക്ക് വന്നെത്തുന്ന ബന്ധങ്ങൾ എല്ലാംതന്നെ ജീവിതകാലം മുഴുവനും കൂടെ ഉണ്ടാകും. പ്രിയപ്പെട്ടവർക്കൊപ്പം ധാരാളം സമയം ഇന്ന് ചെലവഴിക്കാൻ കഴിയും. ഈ സമയം സന്തോഷവും സംതൃപ്തിയും നൽകും. ദീർഘ ദൂര യാത്ര പോകാനും സാധ്യത.
മകരം: ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾക്ക് ചുറ്റുമുള്ളവരിൽ നിന്ന് പ്രതീക്ഷിച്ച ഫലങ്ങം ഇന്ന് ഉണ്ടാകില്ല. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. നിങ്ങളുടെ ശൈലിയിലും കഴിവിലും മറ്റുള്ളവർക്ക് നിങ്ങളിൽ മതിപ്പുളവാകുയും നിങ്ങൾ പ്രശംസിക്കപ്പെടുകയും ചെയ്യും.
കുംഭം: സാമ്പത്തിക നേട്ടത്തിന്റെ ദിനമാണിന്ന്. ബിസിനസിൽ നിന്നോ വിദേശ നിക്ഷേപത്തിലൂടെയോ പണം ഒഴുകിയെത്താം. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ലഭിക്കും. നിങ്ങളുടെ പദ്ധതികൾക്ക് ഇന്ന് മികച്ച ഫലങ്ങൾ ഉണ്ടാകും.
മേടം: ഇന്ന് നിരവധി സുവർണാവസരങ്ങൾ നിങ്ങളെ തേടിയെത്തും. അധികം താമസിയാതെ തന്നെ നിങ്ങളുടെ ജീവിതത്തിലേക്കു വഴിതുറക്കുന്ന പദ്ധതികളോ ബിസിനസിൽ പുതിയ മാറ്റമോ കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് മികച്ച ഫലം ഉണ്ടാകും.
ഇടവം: ചില തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങൾ ഇന്ന് നിങ്ങളുടെ വിശകലനപാടവം ഉപയോഗിക്കേണ്ടതായി വരും. ഇന്ന് നിങ്ങൾക്ക് കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ സാധിക്കും. നിങ്ങളെ അലട്ടുന്ന എല്ലാ മോശം ചിന്തകളേയും ഇല്ലാതാക്കേണ്ടതാണ്. ഇന്നത്തെ ദിനാന്ത്യത്തിൽ നിങ്ങളുടെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകും.
മിഥുനം: ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിത്വ നിർണയത്തിനും കൂടി ഉള്ളതാണ്. നിങ്ങളെക്കുറിച്ച് തെറ്റായ അനുമാനങ്ങൾ ഉണ്ടാക്കാൻ മറ്റുള്ളവർ തയ്യാറാകും. ആദ്യ പകുതി ഉന്മേഷവും സന്തോഷവും എന്നാൽ പിന്നീട് നിരാശയും ഒന്നിന് പുറകെ ഒന്നായി അനുഭവപ്പെടാം. ഇന്ന് നിങ്ങളുടെ സാമ്പത്തിക പദ്ധതികളിലും തടസങ്ങളുണ്ടായേക്കാം.
കര്‍ക്കിടകം: ഇന്നത്തെ ദിവസത്തിന്റെ ആദ്യപകുതി നിങ്ങൾക്ക് അൽപം ബുദ്ധിമുട്ടായി തോന്നാം. എന്നിരുന്നാലും, നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഫലപ്രദമായ ഫലങ്ങൾ നിങ്ങൾക്ക് നൽകും. വിദ്യാർഥികൾക്ക് അക്കാദമിക് രംഗത്ത് വിജയകരമായ ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കില്ല. ഉദരസംബന്ധമായ ബുദ്ധിമുട്ടകൾ ഉണ്ടായേക്കാം.
