വളം ക്ഷാമവും വിലക്കയറ്റവും; കർഷകർ ഗുരുതര പ്രതിസന്ധിയിൽ: AIDAK

മലപ്പുറം: കൃഷിക്ക് ആവശ്യമായ യൂറിയ, പൊട്ടാഷ് അടക്കമുള്ള വളങ്ങൾ ലഭ്യമാകാത്തതും അനിയന്ത്രിതമായ വിലക്കയറ്റവും കർഷകരെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് ആഗ്രോ ഇൻപുട്ട് ഡീലേഴ്‌സ് അസോസിയേഷൻ (AIDAK) സംസ്ഥാന പ്രസിഡന്റ്‌ സുബി ഭാസ്കരൻ അഭിപ്രായപ്പെട്ടു. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഭക്ഷ്യ ഉത്പാദനം കുത്തനെ കുറഞ്ഞ് രാജ്യത്ത് ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആഗ്രോ ഇൻപുട്ട് ഡീലേഴ്‌സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം AIDAK സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സുരേഷ്‌കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി റോബർട്ട് ജോസഫ്, ജില്ലാ സെക്രട്ടറി സാം കുരുവിള, ജില്ലാ ട്രഷറർ സുരേന്ദ്രബാബു, മുഹമ്മദ് റാഫി, ശശി തിരുവാലി, യൂസുഫ് കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു.

കർഷകർക്ക് ആവശ്യമായ വളങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave a Comment

More News